ദീപാവലി ആഘോഷത്തിൽ നിയന്ത്രങ്ങൾ; ഹരിത പടക്കങ്ങൾ മാത്രമേ പാടുള്ളൂ: മുഖ്യമന്ത്രി സിദ്ധരാമയ്യ; വിശദാംശങ്ങൾ

ബംഗളുരു:  ദീപാവലിക്കുള്ള തയ്യാറെടുപ്പിലാണ് നാടും ന​ഗരവും എന്നാൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങൾ (green fire crackers) മാത്രം ഉപയോ​ഗിക്കാൻ പാടുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

സംസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പടക്ക ദുരന്തങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി .

ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

പരിസ്ഥിതിയെ നശിപ്പിക്കുന്ന പടക്കങ്ങൾ പാടില്ലന്നും സുരക്ഷയിൽ വീഴ്ചയില്ലെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ദീപാവലി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ അനുവദിക്കൂ. പടക്ക ദുരന്തം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പരിസ്ഥിതിയെ നശിപ്പിക്കുന്ന പടക്കങ്ങൾ പാടില്ല. ഇക്കാര്യം ഡിസിമാരെയും എസ്പിമാരെയും അറിയിച്ചിട്ടുണ്ട്. രാത്രി 8 മണി മുതൽ 10 മണി വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

പടക്കങ്ങളുടെ സ്റ്റോക്ക് ഉദ്യോഗസ്ഥർ പരിശോധിക്കണം. ഹരിത പടക്കങ്ങൾ ഒഴികെയുള്ള പടക്കങ്ങൾ വിൽക്കാൻ പാടില്ല. ചട്ടം ലംഘിച്ചാൽ ക്രിമിനൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts