സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 25 പേർ മരിച്ചു; കൃഷിക്കും വസ്തുവകകൾക്കും വൻ നാശനഷ്ടം

ബെംഗളൂരു : സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ ജീവൻ നഷ്ടമായത് 25 പേർക്ക്. 1.06 ലക്ഷം ഹെക്ടർ കൃഷിഭൂമി നഷ്ടമായി.

84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും നശിച്ചു.

കാലവർഷക്കെടുതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

മരിച്ചവർക്കുള്ള സഹായധനം വിതരണം ചെയ്തു. വീട് പൂർണമായും തകർന്നവർക്ക് 1.20 ലക്ഷം രൂപ വീതവും ഭാഗികമായി തകർന്നവർക്ക് 50,000 രൂപവീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒക്ടോബർ ഒന്നുമുതൽ 25 വരെ സംസ്ഥാനത്ത് 181 മില്ല മീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരയുള്ള മഴയേക്കാൾ 58 ശതമാനം അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts