വിവാദമായി കർഷകരുടെ കൈവശമുള്ള 1500 ഏക്കറോളം ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ നടത്തുന്ന നീക്കം

strike

ബെംഗളൂരു : കർണാടകത്തിലെ വിജയപുരയിൽ കർഷകരുടെ കൈവശമുള്ള 1500 ഏക്കറോളം ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ നടത്തുന്ന നീക്കം വിവാദമാകുന്നു. വഖഫ് ഭൂമിയാണെന്നു പറഞ്ഞാണ് ബോർഡ് ഏറ്റെടുക്കുന്നത്.

പരമ്പരാഗതമായി തങ്ങൾ കൈവശംവെച്ച് അനുഭവിക്കുന്നതാണെന്ന് കർഷകരും അവകാശപ്പെടുന്നു. കർഷകരോട് ഭൂമി ഒഴിഞ്ഞുപോകണമെന്ന് റവന്യുവകുപ്പ് നോട്ടീസ് നൽകിയതോടെയാണ് പ്രശ്നം തുടങ്ങിയത്.

വഖഫ് വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ വിജയപുര സന്ദർശിച്ച് ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ച പ്രകാരമാണ് നോട്ടീസ് അയച്ചുതുടങ്ങിയതെന്ന് കർഷകർ ആരോപിച്ചു. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനുമുൻപിൽ കർഷകർ പ്രതിഷേധിച്ചു.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഇൻഡി താലൂക്കിലെ തെനഹള്ളി ഗ്രാമത്തിലും തികോട്ട താലൂക്കിലെ ഹൊൻവാഡ ഗ്രാമത്തിലുമുള്ള കർഷകരാണ് പ്രതിസന്ധിയിലായത്. അതിനിടെ, വിഷയം സർക്കാർ പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര ശനിയാഴ്ച ബെംഗളൂരുവിൽ പറഞ്ഞു.

ഭൂമിയുടെ പഴയ രേഖകൾ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും അറിയിച്ചു. പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കർണാടകത്തെ പാകിസ്താനാക്കിമാറ്റാൻ ശ്രമിക്കുകയാണോയെന്ന് സമീർ അഹമ്മദ് ഖാനോടും മുഖ്യ സിദ്ധരാമയ്യയോടും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts