നിപ : വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; 3 പേർ നിരീക്ഷണത്തിൽ 

കോഴിക്കോട്: നിപ്പ രോഗബാധയെന്ന് സംശയത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.

പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്.

കുട്ടിയുമായി സമ്പര്‍ക്കത്തിലേർപ്പെട്ട മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്.

നിപ്പ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് ഇർക്ക് നിര്‍ദേശം നല്‍കി.

വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

പരിശോധനയില്‍ ആദ്യ സാമ്പിള്‍ പോസിറ്റീവ് ആയിരുന്നു. തുടർന്ന് മെഡിക്കല്‍ കോളജിലേക്ക് അയച്ച സാമ്പിളും പോസിറ്റീവായി.

അന്തിമ ഫലത്തിനായി സ്രവ സാമ്പിള്‍ ഉടൻ പൂനെയിലേക്ക് അയയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നിപ്പ രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രി വീണാ ജോര്‍ജ് അടിയന്തര യോഗം വിളിച്ചു.

ഇന്ന് രാവിലെ കോഴിക്കോട്ടാണ് യോഗം ചേരുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി നിർദേശം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts