രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44298864 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു. ഓഗസ്റ്റ് 17ന് 9,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16ന് 8,813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,01,343 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി. രോഗമുക്തി നിരക്ക്…
Read MoreMonth: August 2022
‘എല്ലാ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ ശ്രീകൃഷ്ണ ജയന്തി’
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധര്‍മ്മങ്ങള്‍ക്കെതിരെ ധർമ്മം പുനഃസ്ഥാപിക്കുന്നതിന്‍റെ പ്രതീകമായാണ് ശ്രീകൃഷ്ണൻ എന്ന സങ്കൽപ്പത്തെ ഭക്ത സമൂഹം കാണുന്നതെന്നും എല്ലാത്തരം അധര്‍മ്മങ്ങള്‍ക്കെതിരെയും പോരാടാൻ ശ്രീകൃഷ്ണജയന്തി പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. “അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.”, മുഖ്യമന്ത്രി കുറിച്ചു ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്…
Read Moreപ്രിസർവേറ്റീവ് വേണ്ട; ചക്ക ഉണക്കി സൂക്ഷിക്കാൻ മാർഗവുമായി ചക്കക്കൂട്ടം
കൊല്ലം: ഓരോ വർഷവും 10 ലക്ഷം ടൺ ചക്ക ഉപയോഗശൂന്യമാകുന്നുണ്ട്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെങ്കിൽ, നാളത്തെ ഭക്ഷണമാക്കി മാറ്റാൻ കഴിയും. കൊല്ലം വെളിയത്തെ തപോവന്‍ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചക്ക ക്ലസ്റ്ററിൽ നടന്ന ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു അത്. ചക്കയിലുള്ള ജലാംശം നീക്കംചെയ്യാൻ ഡ്രയറുകൾ കണ്ടുപിടിച്ചിട്ടുണ്ട്. വിറക് ഉപയോഗിക്കുന്ന ഡ്രയറുകളും ഇലക്ട്രിക്കൽ ഡ്രയറുകളും ഉണ്ട്. ഇതിലൂടെ ചക്ക അരിഞ്ഞ് ഉണക്കി സൂക്ഷിക്കാം. ആവശ്യമുള്ള സന്ദർഭങ്ങളിൽ വെള്ളത്തിൽ ഇട്ട് ഉപയോഗിക്കുകയും ചെയ്യാം. പ്രിസർവേറ്റീവുകൾ ഇല്ല. ചക്കയുടെ ഗുണം തനതായ രുചിയോടെ…
Read More‘സർവകലാശാലകളിൽ നടക്കുന്നത് സിപിഐഎം ബന്ധു നിയമനങ്ങൾ’
കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘സർവകലാശാലകളിൽ സിപിഐഎം ബന്ധുനിയമനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തെ സർവകലാശാല നിയമനങ്ങൾ പരിശോധിക്കണം. പ്രിയപ്പെട്ടവർക്ക് നിയമനം നൽകാനുള്ള സർക്കാരിന്റെ ശ്രമത്തെ നിയമപരമായി നേരിടും.’ അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്നതാണ് കണ്ണൂർ സർവകലാശാലയുടെ നീക്കമെന്നും വി ഡി സതീശൻ ആരോപിച്ചു. സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ക്രമക്കേടുകൾ നടത്താനാണ്. വി.സിമാരെ അടിമകളാക്കാൻ മാത്രമേ ബിൽ ഉപകരിക്കൂവെന്നും ആവശ്യമെങ്കിൽ പ്രതിപക്ഷവും നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം…
Read Moreജോലിയും ശമ്പളവുമില്ല; ഹില്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു
കൊച്ചി: ഉത്പാദനവും ശമ്പളവുമില്ലാതായതോടെ ജോലി ഉപേക്ഷിച്ച്, സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഏലൂരിലെ ഹിൽ ഇന്ത്യ ലിമിറ്റഡിലെ സെക്യൂരിറ്റി ജീവനക്കാർ. കഴിഞ്ഞ നാല് മാസമായി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ടില്ല. ശമ്പളം ലഭിക്കാതെ പണിയെടുക്കാനില്ലെന്ന് വ്യക്തമാക്കി 16ന് രാത്രി 12ന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോകുകയായിരുന്നു. 32 സെക്യൂരിറ്റി ജീവനക്കാരാണു മൂന്ന് ഷിഫ്റ്റിലായി ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഒഴിഞ്ഞുപോയതോടെ കമ്പനിയിലെ ജീവനക്കാരാണ് സെക്യൂരിറ്റി പണിയും ചെയുന്നത്. ഉത്പാദനമൊന്നും ഇല്ലാത്തതിനാല്‍ പണിയൊന്നും ഇല്ലാതായ ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടൊന്നുമില്ല.
Read Moreവിമാനത്തില്‍ ഇനി മാസ്‌ക് നിര്‍ബന്ധം; മിന്നൽ പരിശോധനയ്ക്ക് ഡിജിസിഎ
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊമേഴ്ഷ്യല്‍ വിമാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കകത്ത് കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് നേരത്തെ തന്ന ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ രാജ്യത്തുടനീളമുള്ള വിമാനങ്ങളിൽ റാൻഡം പരിശോധനകൾ നടത്തുമെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു യാത്രക്കാരോട് എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും വിവിധ പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ ശരിയായ ശുചിത്വം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കാതിരുന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ…
Read Moreബലാത്സംഗ കേസില്‍ ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. മൂന്ന് മാസത്തിനകം കേസിന്‍റെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വസ്തുതകൾ പരിശോധിക്കുമ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. പൊലീസിന്‍റെ വാദം കീഴ്‌ക്കോടതി തള്ളിയതാണെന്നും ഇരയുടെ പരാതിയുടെ അനുസരിച്ച് വളരെ ഗൗരവമേറിയ കേസാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശിനിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ്…
Read Moreഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ
ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാബർ അർധസെഞ്ചുറി നേടിയിരുന്നു. മത്സരത്തിൽ ബാബർ 74 റൺസ് നേടി. അസമിന്‍റെ റേറ്റിംഗ് 891 ആണ്. പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാനാണ് രണ്ടാം സ്ഥാനത്ത്. 800 റേറ്റിംഗാണ് ഫഖറിനുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച താരം. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആറാം സ്ഥാനത്ത്. 88 ഏകദിനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ്…
Read Moreബെംഗളൂരുവിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം പുതുജീവൻ ലഭിച്ച് കുഞ്ഞുങ്ങൾ ഉൾപ്പടെ നാല് ഇന്തോനേഷ്യക്കാർ
ബെംഗളൂരു: ഹൃദയസംബന്ധമായ സങ്കീർണതകളാൽ ബുദ്ധിമുട്ടുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള മൂന്ന് ആൺകുട്ടികൾക്കും ഒരു യുവതിക്കും ബെംഗളൂരുവിൽ പുതുജീവൻ ലഭിച്ചു, ഏറ്റവും മോശമായ അവസ്ഥയെ ഭയന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയ ഇവരുടെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർക്ക് ആത്മവിശ്വാസമില്ലായിരുന്നു. ബന്നാർഗട്ട റോഡിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ വിജയകരമായി ഹൃദയശസ്‌ത്രക്രിയകൾ നടത്തിയ ഇവർ നാലുപേരും വീട്ടിലേക്ക് മടങ്ങി. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയിലെ മേധാന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള വില്യം ബുണ്ട ജയ, 3, ഓസ്വാൾഡോ ലീ, 5, മാർസെല്ലോ അർക്ക സീൻ, 3, ഇൻദാ…
Read Moreമന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്
മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളിൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി ബിന്ദുവും പങ്കുവച്ചിരുന്നു. ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’ എന്ന അടിക്കുറിപ്പോടെ മന്ത്രി തന്നെയാണ് നൃത്തത്തിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഇരിങ്ങാലക്കുട കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് അംഗങ്ങൾക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്തത്.
Read More