പോസ്റ്റർ കീറിയ കേസിൽ നാലു പേർ അറസ്റ്റിൽ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാജാവുമായിരുന്ന ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ കീറിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു.

ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ആരോപിച്ച്‌ ഹഡ്‌സണ്‍ സര്‍ക്കിളിലെ ഹോര്‍ഡിംഗുകള്‍ വലിച്ചുകീറിയ പുനീത് കേരേഹള്ളി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

കര്‍ണാടക ഹൈക്കോടതിയുടെ 2016ലെ നിരീക്ഷണത്തെ പരാമര്‍ശിച്ച കേരേഹള്ളി മൈസൂരിലെ മുന്‍ ഭരണാധികാരി ഒരു രാജാവായിരുന്നെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

“ഞങ്ങള്‍ ഈ പോസ്റ്റര്‍ രാവിലെ കണ്ടിരുന്നു, പക്ഷേ ഞങ്ങള്‍ ഒന്നും ചെയ്തില്ല, കാരണം ഇത് സ്വാതന്ത്ര്യത്തിന്റെ അവസരമായതിനാല്‍ കുഴപ്പങ്ങളൊന്നും സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഷിമോഗയില്‍ വീര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ കേടായി. പിന്നെ എന്തിന് ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ ഇവിടെ അനുവദിക്കണം” -കെരേഹള്ളി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts