8 വർഷം നീണ്ട പ്രണയത്തിനൊടുവിൽ, മുൻ ബെംഗളൂരു മലയാളി കൂടിയായ യുവ നടൻ ധീരജ് ഡെനി വിവാഹിതനായി.

എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശി ആന്‍മരിയ ആണ് വധു.

നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരന്മാരാണ്. ടൊവിനോ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്തു.

നിവിന്‍ പോളിയുടെ ഭാര്യ വിവാഹത്തിനെത്തിയിരുന്നെങ്കിലും നിവിന് തിരക്കുകള്‍ മൂലം എത്താന്‍ സാധിച്ചില്ല.

“എട്ട് വര്‍ഷത്തിന് മുന്‍പ് പരിചയപ്പെട്ട ഞങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. ഒടുവില്‍ അത് വളരെ സ്‌പെഷ്യലായി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ആ സ്‌പെഷ്യല്‍ ബന്ധം ഈ നിമിഷം വരെ ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. ഇതൊരു സാധാരണ വിവാഹമല്ല. വീട്ടുകാരും സുഹൃത്തുക്കളും കസിന്‍സുമാണ് ഈ വിവാഹം സാധ്യമാക്കിയത്.”

വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇക്കഴിഞ്ഞ 18നാണ് വിവാഹം നടന്നത്.

എഞ്ചിനീയറിങ്ങിന് പൂർത്തിയാക്കിയതിന്ശേഷം നഗരത്തിലെ വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യുകയായിരുന്ന ധീരജ് ,പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമാഭിനയത്തിൻ്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ബെംഗളൂരു വാർത്തയുടെ അഭ്യുദയകാംക്ഷികളിലൊരാളായ നടന് ഭാവി ജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts