വിദ്യാർത്ഥിയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചതിന് അധ്യാപകൻ പിടിയിൽ

ബെംഗളൂരു: യെലങ്കയ്ക്കടുത്തുള്ള കോച്ചിംഗ് സെന്ററിൽ വച്ച്  വിദ്യാർത്ഥിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കുറ്റത്തിന് 35 കാരനായ ട്യൂട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ വിജയ് കുമാറിനെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി സെക്ഷൻ 324 (സ്വമേധയാ വേദനിപ്പിച്ചത്) എന്നിവപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുമാറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഓഗസ്റ്റ് ആറിനാണ് കുമാർ മകനെ മർദിച്ചതെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. “വൈകിട്ട് 5.30 ഓടെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് എന്റെ മകന്റെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും, വിജയ് അവനെ രാത്രി 8.30 വരെ ട്യൂട്ടോറിയലിനുള്ളിൽ നിർത്തി എന്നും അമ്മ പരാതിയിൽ പറഞ്ഞു. തുടർന്ന് ഇത് അറിഞ്ഞതിന് ശേഷം മാതാപിതാക്കൾ അവനെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും ഞങ്ങളെ അധിക്ഷേപിച്ചുവെന്നും ‘അമ്മ പറഞ്ഞു.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

വൈകുന്നേരം 5 മണിക്ക് അവരുടെ ക്ലാസുകൾ അവസാനിച്ചു, ഞാൻ വിദ്യാർത്ഥികളോട് വീട്ടിൽ പോകാനും പുറത്ത് നിൽക്കാതിരിക്കാനും ആവശ്യപ്പെട്ടുവെന്നാണ് പ്രതി പറഞ്ഞത്. എന്നിട്ടും, ചില കുട്ടികൾ ട്യൂഷൻ കേന്ദ്രത്തിന് പുറത്ത് അലഞ്ഞുതിരിയുന്നത് കണ്ടത് എന്താണ് എന്ന് ചോദിച്ചപ്പോൾ അവർ ധിക്കാരപരമായ മറുപടി നൽകി. മറുപടി കേട്ട് ഇരുമ്പ് വടി വീശി ഭീഷണിപ്പെടുത്താൻ മാത്രമാണ് ആഗ്രഹിച്ചത് മറിച്ച് ഒരിക്കലും അവരെ തല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് അധ്യാപകന്റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts