സ്വിഗ്ഗി ഓർഡർ വൈകിയതിൽ അക്ഷമനായി ബെംഗളൂരുക്കാരൻ; ഊന്നുവടിയിൽ ഡെലിവറി ബോയ് ഹൃദയസ്പർശിയായ കഥ വൈറലാകുന്നു

ബെംഗളൂരു: ഒരു ഫുഡ് ഡെലിവറി എക്സിക്യൂട്ടീവിന്റെ ജീവിതം കഠിനമാണ്. കനത്ത ഗതാഗതക്കുരുക്ക് മുതൽ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ എത്തിപ്പെടുന്നത് വരെ, കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ അവർ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരുന്നു. ഇപ്പോഴിതാ, സ്വിഗ്ഗി ഡെലിവറി ചെയ്യുന്ന ഒരു അംഗവൈകല്യമുള്ള ആളുടെ ഹൃദയസ്പർശിയായ കഥയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

കൃഷ്ണപ്പ റാത്തോഡ് എന്ന ഡെലിവറി എക്‌സിക്യൂട്ടീവിന്റെ കഥ ബെംഗളൂരു നിവാസിയായ രോഹിത് കുമാർ സിംഗ് ലിങ്ക്ഡ്ഇനിലൂടെയാണ് പങ്കുവെച്ചത്. ഏകദേശം 30 മിനിറ്റിനുള്ളിൽ തന്റെ ഭക്ഷണം ഡെലിവറി ചെയ്യുമെന്ന് കണക്കാക്കിയിരുന്നെങ്കിലും അത് എത്താത്തപ്പോൾ ഡെലിവറി ഗൈയെ വിളിക്കാൻ തീരുമാനിച്ചുവെന്ന് രോഹിത് കുറിച്ച്. തുടർന്ന്, ഡെലിവറി ബോയിയെ വിളിച്ച് എപ്പോൾ എത്തിച്ചേരുമെന്ന് ചോദിക്കുകയും ചെയ്തു.

ഞാൻ കുറച്ച് സമയത്തിനുള്ളിൽ അവിടെയെത്തുമെന്നും തന്റെ ഓർഡർ ഉടൻ ഡെലിവർ ചെയ്യും സർ എന്നും എക്‌സിക്യൂട്ടീവ് ആശ്വാസകരമായ സ്വരത്തിൽ ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു. കുറച്ച് മിനിറ്റുകൾ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതായപ്പോൾ, അയാൾ ഡെലിവറി ഏജന്റിനെ വീണ്ടും വിളിച്ച് വിളിച്ചു. “അദ്ദേഹം വീണ്ടും വളരെ ശാന്തമായ സ്വരത്തിൽ പ്രതികരിച്ചുകൊണ്ട് വെറും 5 മിനിറ്റ് കൂടി എന്ന് പറഞ്ഞുവെന്നും സിംഗ് കുറിച്ചു.

ശേഷം അക്ഷമനായി കാത്തുനിൽക്കുന്ന നേരത്ത് അടുത്ത 5-10 മിനിറ്റിനുള്ളിൽ, കോളിങ് ബെൽ മുഴങ്ങിയെന്നും അക്ഷമനായ ഞാൻ വേഗം വാതിൽ തുറക്കാൻ പോയെന്നും ഡെലിവറി വൈകുന്നതിൽ എന്റെ നിരാശ പ്രകടിപ്പിക്കാൻ പോകുകയായിരുന്നു എന്നും ബെംഗളൂരു നിവാസിയായ സിംഗ് കൂട്ടിച്ചേർത്തു. എന്നാൽ ഡെലിവറി ആൾ ആരാണെന്ന് കണ്ടപ്പോൾ, താനൊരു മണ്ടനാണെന്ന് തോന്നിപ്പോയെന്നും മിസ്റ്റർ സിംഗ് കുറിച്ചു. താൻ ഉടൻ തന്നെ അദ്ദേഹത്തോട് മാപ്പ് പറയുകയും സംഭാഷണം നടത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും രോഹിത് കുറുപ്പിലൂടെ പറയുന്നു.

പകർച്ചവ്യാധി മൂലം ഒരു കഫേയിലെ ജോലി നഷ്ടപ്പെട്ടെന്നും ഭക്ഷണം എത്തിക്കുന്ന ജോലി ഏറ്റെടുക്കേണ്ടി വന്നെന്നും കൃഷ്ണപ്പ പറഞ്ഞു. തന്റെ കുട്ടികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരാനോ അവർക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനായില്ലന്നും കൃഷ്ണപ്പ പറഞ്ഞതായി രോഹിത് പറയുന്നു. രണ്ട് മൂന്ന് മിനിറ്റ് സംസാരിച്ചതിന് ശേഷം സർ എനിക്ക് എന്റെ അടുത്ത ഡെലിവറിക്ക് വൈകുന്നു എന്ന് കൃഷ്ണപ്പ രോഹിതിനോട് പറഞ്ഞു, കൊണ്ട് പോയി എന്നും പറഞ്ഞ് കൃഷ്ണപ്പ യാത്രതിരിച്ചതായും പറഞ്ഞു കൊണ്ട് രോഹിത് തന്റെ കുറിപ്പ് അവസാനിപ്പിച്ചു.

https://www.linkedin.com/feed/update/urn:li:activity:6962255449274429441/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us