നഗരത്തിൽ വീണ്ടും പെരുമഴക്കാലം;നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി; മഴ രണ്ടു ദിവസം കൂടി തുടരും.

ബെംഗളൂരു: നഗരത്തിൽ കുറച്ചുദിവസം മാറിനിന്ന മഴ വീണ്ടുമെത്തി. ബുധനാഴ്ച ഉച്ചയ്ക്കുശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ പെയ്തു. ഈജിപുര, വിവേക്‌നഗർ, വിൽസൻഗാർഡൻ, ശാന്തിനഗർ, മജസ്റ്റിക്, കലാസിപാളയ, എം.ജി. റോഡ്, റിച്ച്മണ്ട് റോഡ്, ബി.ടി.എം. ലേഔട്ട്, നാഗർഭവി, മൈസൂരു റോഡ്, കോർപ്പറേഷൻ സർക്കിൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ശക്തമായി ലഭിച്ചത്. റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. കോർപ്പറേഷൻ സർക്കിളിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഇരുചക്രവാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാൻ പറ്റാത്തവിധം വെള്ളം പൊങ്ങി. നഗരത്തിൽ രണ്ടുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us