6 ഡാമുകളിൽ റെഡ് അലെർട്, 18 ഡാമുകൾ തുറന്നു

കൊച്ചി : കനത്ത മഴയെത്തുടര്‍ന്ന്‌ കെ.എസ്‌.ഇ.ബിയുടെ അഞ്ചും ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 13 ഡാമുകളും തുറന്ന്‌ നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കു വിട്ടുതുടങ്ങി.

കെ.എസ്‌.ഇ.ബിയുടെ പൊന്മുടി, പെരിങ്ങല്‍കുത്ത്‌, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

ഇതില്‍ കുണ്ടള ഒഴികെയുള്ള ഡാമുകളില്‍ നിന്ന്‌ നേരിയതോതില്‍ ജലം തുറന്നുവിട്ടിട്ടുണ്ട്‌. കുണ്ടളയും മാട്ടുപ്പെട്ടിയും ഇന്ന്‌ തുറക്കും. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കെ.എസ്‌.ഇ.ബിയുടെ മറ്റ്‌ പ്രധാന അണക്കെട്ടുകളായ ഇടുക്കിയില്‍ 2371.9 അടിയും ഇടമലയാറില്‍ 156.67 മീറ്ററും പത്തനംതിട്ട കക്കിയില്‍ 970.21 അടിയും ഷോളയാറില്‍ 2653.5 അടിയും മാട്ടുപ്പെട്ടിയില്‍ 1529.95 അടിയും ആനയിറങ്കലില്‍ 1200.89 അടിയും കുറ്റ്യാടിയില്‍ 753.25 അടിയും പമ്ബയില്‍ 970.95 അടിയും ഇരട്ടയാറില്‍ 647.7 അടിയും മൂഴിയാറില്‍ 189.4 അടിയൂം കല്ലാറില്‍ 820.8 അടിയുമാണ്‌ ജലനിരപ്പ്‌.

ഈ ഡാമുകളിലേക്ക്‌ അതിശക്‌തമായ നീരൊഴുക്കുണ്ടായാല്‍ മാത്രമേ റെഡ്‌ അലര്‍ട്ടിനുള്ള സാധ്യതയുള്ളൂ.

ജല അഥോറിട്ടിയുടെ കീഴിലെ 20 ഡാമുകളില്‍ ഒന്നിലും റെഡ്‌ അലര്‍ട്ടില്ല. എന്നാല്‍, മലങ്കര(ഇടുക്കി), നെയ്യാര്‍(തിരുവനന്തപുരം), ശിരുവാണി(പാലക്കാട്‌), കുറ്റ്യാടി(കോഴിക്കോട്‌), കാരാപ്പുഴ(വയനാട്‌), കല്ലട(കൊല്ലം), ചിമ്മണി(തൃശൂര്‍), പീച്ചി(തൃശൂര്‍), മണിയാര്‍(പത്തനംതിട്ട), ഭൂതത്താന്‍ കെട്ട്‌(എറണാകുളം), മൂലത്തറ(പാലക്കാട്‌), പഴശി(കണ്ണൂര്‍), മംഗലം (പാലാക്കാട്‌) എന്നീ ഡാമുകളില്‍ നിന്ന്‌ നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിട്ടിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയിലെ മീങ്കര, മംഗലം ഡാമുകള്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച്‌ അലര്‍ട്ടിലാണ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts