റിനയസൻസ്-2022 ഇന്ന് ഇന്ദിരാ നഗറിൽ.

ബെംഗളൂരു : എസ്സൻസ് ഗ്ലോബൽ നടത്തുന്ന പ്രഭാഷണ പരമ്പര റിനൈസൻസ് – 2022 ഇന്ന് ഇന്ദിരാ നഗറിലെ ഇ.സി.എ.ഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം 5:30 വരെ തുടരുന്ന പരിപാടിയിൽ 8 പ്രഭാഷകർ പങ്കെടുക്കും. പ്രമുഖ സ്വതന്ത്ര ചിന്തകനായ ശ്രീ രവിചന്ദ്രൻ സി ,”ദി ആബ്സൻസ് ഓഫ് എവിഡൻസ്” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. പ്രവേശനം സൗജ്യമാണ്.

Read More

സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റരുത്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി 

കൊച്ചി :സ്വർണ്ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ് ആവശ്യത്തെ എതിർത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ശിവശങ്കർ സുപ്രിംകോടതിയിൽ തടസ്സഹർജി നൽകി. ഐ.ഡി.യുടെ നീക്കത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് ശിവശങ്കറിൻറെ ആരോപണം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ എറണാകുളം കോടതിയുടെ പരിഗണനയിലുള്ള കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐഡിയുടെ ട്രാൻസ്ഫർ ഹർജിക്കെതിരെ ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയിരുന്നു. കേസ് അട്ടിമറിക്കാൻ…

Read More

സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി 992 കോടി അനുവദിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ പ്രൈമറി, ഹൈ സ്‌കൂളുകളുടെ വികസനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു. പുതിയ പദ്ധതികളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടിയ 6,600 ക്ലാസ്സ്മുറികളാകും നിര്‍മിക്കുക. 2022-23 ലെ അദ്ധ്യയനവര്‍ഷ ആരംഭത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 3616 ക്ലാസ് മുറികള്‍ 13.90 ലക്ഷം രൂപ വീതം ചെലവിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ 2985 ക്ലാസുകള്‍ 16.40 ലക്ഷം രൂപ…

Read More

ലിപ് ലോക്ക് ചലഞ്ച്, പെൺകുട്ടികൾ പീഡനത്തിനു ഇരയായതായി പോലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതയാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. കൂടെയുണ്ടായിരുന്ന എട്ട് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. പലയിടങ്ങളില്‍വച്ചാണ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. പ്രതികളില്‍ 17 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി…

Read More

ഹുബ്ബള്ളിയിലെ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം 

ബെംഗളൂരു: ഹുബ്ബള്ളി തരിഹാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പാർക്ക് മെഴുകുതിരി ഫാക്ടറിയുടെ ഷെഡിൻ തീപിടിച്ച് ആറ് സ്ത്രീകൾ അടക്കം എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഷെഡിൽ പെട്ടെന്ന് തീ പടർന്ന് നിമിഷങ്ങൾക്കകം പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് സംഭവ സ്ഥലത്ത് നിന്ന് 8 പേരെ രക്ഷിച്ച് കിംസ് ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിജയലക്ഷ്മി, ചന്നവ്വ , നന്നിമ, പ്രേമ, മല്ലിക്, മാലേപ്പ, ഗൗരവ്വ എന്നിവരും പേര് തിരിച്ചറിയാത്ത ഒരാളുമാണ് അപകടത്തിൽ പെട്ടത്.…

Read More

മലയാളിയുടെ ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി പ്രേമിനെയാണ് ചന്ദ്രലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയുധങ്ങളുമായി ബേക്കറിയുടെ സമീപം എത്തിയ പ്രേം നിർത്തിയിട്ട മൂന്നു ഓട്ടോറിക്ഷകൾ തകർത്ത ശേഷമാണ് ബേക്കറിയിലേക്ക് കയറിയത്. ഷോപ്പിലെ ഗ്ലാസ് ഷെൽഫ് അടിച്ചു തകർത്ത ഇയാളെ തടയാൻ ശ്രമിച്ച ജീവനക്കാരെ പ്രേം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ബേക്കറിയിൽ ഉണ്ടായതായി കട ഉടമ പറഞ്ഞു. കണ്ണൂർ സ്വദേശി വിജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ…

Read More

ശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും, നിലപാട് മാറ്റി യെദ്യൂരപ്പ

ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പിൽ ശിക്കാരിപുരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി ജെ പി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തനിക്ക് നിർദ്ദേശം മുന്നോട്ട് വെക്കാനേ സാധിക്കൂ എന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ മകൻ ബിവൈ വിജേന്ദ്ര സ്ഥാനാർത്ഥിയാകുമെന്നും കഴിഞ്ഞ ദിവസം യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് യെദ്യൂരപ്പയുടെ ഈ നിലപാട് മാറ്റം. 75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുക എന്ന…

Read More

ആകാശയുടെ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, കൊച്ചി – ബെംഗളൂരു സര്‍വീസ് ഓഗസ്റ്റ് 13 മുതൽ 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 7 നാണ് സർവീസ് തുടങ്ങുന്നത്. കേരളത്തിൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതലാണ് കൊച്ചി – ബെംഗളൂരു സർവീസ് തുടങ്ങുക. ഓഗസ്റ്റ് 7 ന് രാവിലെ 10.05 ന് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആകാശയുടെ ഉദ്ഘാടന സർവീസ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇതേ റൂട്ടിൽ മറ്റൊരു പ്രതിദിന സർവീസ് കൂടി ആകാശ ഉദ്ഘാടന ദിനം മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ കൊച്ചി-ബെംഗളൂരു,…

Read More

ദേവനഹള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബെംഗളൂരുവിൽ കർഷകരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം

ബെംഗളൂരു: ദേവനഹള്ളിയിൽ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎസ്എ) ഫ്രൈഡേസ് ഫോർ ഫ്യൂച്ചറും (എഫ്എഫ്എഫ്) സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. ജൂൺ 22 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്, ദേവനഹള്ളിയിൽ നിന്നുള്ള നാല് കർഷകർ ഉൾപ്പെടെ 20 ഓളം പേർ പാർക്കിൽ ഒത്തുകൂടി. 1,777 ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുക്കാനുള്ള കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിന്റെ (കെഐഎഡിബി) പദ്ധതിയിൽ പ്രതിഷേധിച്ച് ദേവനഹള്ളിയിലെ കർഷകർ 120 ദിവസത്തിലേറെയായി അനിശ്ചിതകാല സമരത്തിലാണ്.

Read More

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നിർമിച്ച റോഡ് തകർന്ന സംഭവം; രണ്ട് എൻജിനീയർമാരെ കൂടി സസ്‌പെൻഡ് ചെയ്ത് ബിബിഎംപി

ബെംഗളൂരു: ജൂൺ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിന് മുന്നോടിയായി നിർമ്മിച്ച പുതുതായി അസ്ഫാൽറ്റ് ചെയ്ത റോഡുകൾ പൊളിഞുനീങ്ങാൻ തുടങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ജൂലൈ 22 വെള്ളിയാഴ്ച ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) രണ്ട് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. ജൂൺ 20 ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി 14 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനും നന്നാക്കുന്നതിനുമായി 23 കോടി രൂപ ചെലവഴിച്ചതായി ബിബിഎംപി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നിർമാണം തുടങ്ങി 15 ദിവസത്തിനുള്ളിൽ ഈ അസ്ഫാൽഡ് റോഡുകൾ തകർന്നു. മോശം റോഡ് നിർമാണം…

Read More
Click Here to Follow Us