പുതുവത്സരാഘോഷം ബെംഗളൂരുവിലെ മേൽപ്പാതകൾ അടച്ചിടും; വിശദാംശങ്ങൾ

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി 11 മുതൽ തിങ്കളാഴ്ച പുലർച്ചെ ആറുവരെ വിമാനത്താവളം റോഡിലേത് ഒഴികേയുള്ള മേൽപ്പാതകൾ പൂർണമായും അടച്ചിടും.

ഹെന്നൂർ , ഐ.ടി.സി. ജങ്ഷൻ, ബാനസവാടി മെയിൻറോഡ്, ലിംഗരാജപുര , ഹെന്നൂർ മെയിൻ ‌റോഡ്, കൽപ്പള്ളി റെയിൽവേ ഗേറ്റ് , ഡൊംലൂർ , നാഗവാര , മേദഹള്ളി, ഒ.എം.റോഡ്, ദേവരബീസനഹള്ളി, മഹാദേവനപുര, ദൊഡ്ഡനഗുണ്ഡി എന്നിവിടങ്ങിലെ മേൽപ്പാതകളാണ് അടച്ചിടുക.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ഞായറാഴ്ച രാത്രി എട്ടുമുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്നുവരെ എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, അനിൽകുംബ്ലെ സർക്കിൾ, റസിഡൻസി റോഡ്, മയോഹാൾ, കബൺ റോഡ്, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഞായറാഴ്ച വൈകിട്ട് നാലുമുതൽ ഇവിടെ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts