പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ബെംഗളൂരു നഗരവും ജനങ്ങളും കൂടെ പോലീസും

ബെംഗളൂരു : പുതുവർഷം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ആഘോഷത്തിനൊരുങ്ങി നഗരം.

വൈകീട്ടുമുതലാണ് ആഘോഷങ്ങൾ തുടങ്ങുക. തെരുവുകളിലുള്ള അലങ്കാരങ്ങൾക്കൊപ്പം ഹോട്ടലുകളിലും പബ്ബുകളിലുമൊരുക്കുന്ന നൃത്ത, സംഗീത പരിപാടികളും ആഘോഷത്തിന് നിറംപകരും.

തെരുവുകൾ വൈദ്യുതദീപങ്ങൾകൊണ്ട് അലങ്കരിച്ചും സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചും ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങൾ ഞായറാഴ്ച രാവിലെയോടെ പൂർത്തിയാകും.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

അതേസമയം പഴുതടച്ച സുരക്ഷയൊരുക്കാൻ 8000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കൊമേഴ്ഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിന് വാച്ച് ടവറുകളുണ്ടാകും.

1200 സി.സി.ടി.വി. ക്യാമറകളും വിവിധഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണംനടത്താനുള്ള സംവിധാനം, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായി 48 താത്‌കാലിക ചെക്‌പോസ്റ്റുകൾ എന്നിവയാണ് പോലീസ് ഒരുക്കിയ മറ്റു സുരക്ഷാസംവിധാനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts