കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-07-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1562 റിപ്പോർട്ട് ചെയ്തു.   1107 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.67% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1107 ആകെ ഡിസ്ചാര്‍ജ് : 3944551 ഇന്നത്തെ കേസുകള്‍ : 1562 ആകെ ആക്റ്റീവ് കേസുകള്‍ : 8488 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40090 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

യെദ്യൂരപ്പക്കെതിരെ അഴിമതികേസ്, ക്രിമിനൽ നടപടിക്കെതിരെ സുപ്രീം കോടതി സ്റ്റേ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പിനെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനൽ നടപടികൾക്ക് സുപ്രീം കോടതിയുടെ താൽക്കാലിക സ്‌റ്റേ അനുവദിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. 2006-07 കാലത്തെ അനധികൃത ഭൂമി വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ൽ ആണ് യെദിയൂരപ്പക്കെതിരെ എഫ്‌ഐആർ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിൻമേലായിരുന്നു എഫ്‌ഐആർ. കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാർക്ക് വികസനത്തിനായി ദേവരഭീഷണഹള്ളിയിലും ബെലൻദൂരത്തിലുള്ള ഭൂമി അനധികൃതമായി അനുവദിച്ചു…

Read More

തനിക്ക് പകരം മകൻ വിജേന്ദ്ര, പ്രഖ്യാപനവുമായി യെദ്യൂരപ്പ

ബെംഗളൂരു; മകന്‍ ബിവൈ വിജേന്ദ്രയെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നും തനിക്ക് പകരം വിജേന്ദ്ര മത്സരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വിജേന്ദ്രയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ബി ജെ പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അതൃപ്തിയിലാണ് യെദ്യൂരപ്പയെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.…

Read More

കേരളത്തിലേക്ക് എത്തുന്ന കറി പൊടികളിൽ കലർത്തുന്നത് മാരക വിഷവസ്തുക്കൾ

ചെന്നൈ : കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കരിപ്പൊടികളിൽ വിഷം ചേർത്തതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെളിപ്പെടുത്തൽ. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് ഇവർ സമ്മതിച്ചു. എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. എത്തിയോണിലെ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം, തലവേദന, തളർച്ച, പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. സന്ധിവാതത്തിനും ഇത് കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ…

Read More

ആർആർആർ ഇനി ജപ്പാനിലും, റിലീസ് തിയ്യതി പുറത്ത് വിട്ടു 

രാജമൗലിയുടെ 2022 ലെ മള്‍ട്ടി-സ്റ്റാറര്‍ ഹിറ്റ് ചിത്രം ആർആർആർ ജപ്പാനിലെ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർആർആർ 2022 ഒക്ടോബര്‍ 21 ന് ജപ്പാനില്‍ റിലീസ് ചെയ്യും. ” ചിത്രം ജപ്പാനില്‍ 2022 ഒക്‌ടോബര്‍ 21ന് റിലീസ് ചെയ്യുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത പാന്‍-ഇന്ത്യ ചിത്രം സകല റെക്കോര്‍ഡുകളും തകര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ 1,000…

Read More

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടി അപർണ ബാലമുരളി, മികച്ച നടനുള്ള പുരസ്കാരം 2 പേർ പങ്കിട്ടു

ന്യൂഡൽഹി : 68 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. മികച്ച നടിയായി അപർണ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരായി പോട്രിലെ അഭിനയത്തിനാണ് സൂര്യയും അപർണയും പുരസ്കാരത്തിനു അർഹരായത്. സുരയ് പോട്രി തന്നെയാണ് മികച്ച ചിത്രവും. മികച്ച സംവിധായകൻ സച്ചി, ചിത്രം അയ്യപ്പനും കോശിയും. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടൻ പുരസ്കാരം ബിജു മേനോൻ കരസ്ഥമാക്കി. മികച്ച ഗായിക നഞ്ചിയമ്മ, ചിത്രം അയ്യപ്പനും കോശിയും. തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ…

Read More

ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു; പിന്നാലെ ആത്മഹത്യ

ഷിക്കാഗോ: പാക്കിസ്ഥാൻ വംശജയും അമേരിക്കൻ ഫോട്ടോഗ്രാഫറുമായ സാനിയ ഖാനെ മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഷിക്കാഗോയിലെ അവരുടെ അപ്പാർട്മെന്റിൽ വെച്ചാണ് റഹീൽ അഹമ്മദ് സാനിയക്ക് നേരെ വെടിവെച്ചത്. ഇവരുടെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്.റഹീല്‍ അഹമ്മദ് സാനിയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സാനിയയുടെ കിടപ്പു മുറിയിൽ തലയ്ക്ക് വെടിയേറ്റ് കിടക്കുന്ന നിലയിലാണ് റഹീൽ അഹമ്മദിനെ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കയ്യിൽ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും ആത്മഹത്യകുറിപ്പും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ വർഷം മേയിൽ ഇരുവരുടെയും വിവാഹബന്ധം…

Read More

ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു, ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ

ഹൈദരാബാദ് : നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവർ മരുമകളെ ഗർഭിണിയായിരിക്കെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലത്തിൽ ജൂലൈ 17നാണ് ക്രൂരമായ ഈ സംഭവം നടന്നത്. ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റ യുവതിയുടെ ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ…

Read More

ആർടിസി ടൂർ പാക്കേജ് നാളെ ആരംഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ സോമനാഥപുര – തലക്കാട് – മധ്യരംഗ-ബരാചുക്കി – ഗംഗനചുക്കി ടൂർ പാക്കേജ് നാളെ മുതൽ. ശനി, ഞായർ ദിവസങ്ങളിൽ എക്സ്പ്രസ്സ് ബസിൽ ആണ് ഭക്ഷണം ഉൾപ്പെടെയുള്ള ടൂർ പാക്കേജ്. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 250 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ആദ്യ യാത്ര നാളെ രാവിലെ 6.30ന് മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പുറപ്പെടും. രാത്രി 9 മണിക്ക് ഗംഗനചുക്കിയിൽ നിന്നും മടങ്ങും.

Read More

പ്രധാനമന്ത്രി 4 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു: വൈറൽ ആയി വീഡിയോ 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലായ് 16നാണ് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 8000 കോടി രൂപ രൂപയാണ് ചെലവാക്കിയാണ് ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ നിർമിച്ചത്. https://twitter.com/ManhasSoni/status/1550105568966238208?cxt=HHwWgICzqauzioMrAAAA എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ…

Read More
Click Here to Follow Us