കേരൂർ അക്രമം: സമാധാനം ഉറപ്പാക്കാൻ പോലീസിനോട് നിർദേശിച്ച് മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ബാഗൽകോട്ടിനടുത്ത് കെരൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇന്നലെയാണ് ചിലർ തമ്മിൽ വ്യക്തിപരമായ വഴക്കുണ്ടായതെന്നും പോലീസ് ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും സംഘർഷത്തിൽ ഉൾപ്പെട്ട ചിലരെ അറസ്റ്റുചെയ്തു നീക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

കടകളും ഉന്തുവണ്ടികളും തകർക്കപ്പെട്ട അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റതായും മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 18 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുണ്ട്. സമാധാനം നിലനിർത്താൻ ഇരു സമുദായങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സെക്ഷൻ 144 (നിരോധന ഉത്തരവുകൾ) കർശനമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു കൂടാതെ സ്ഥിതിഗതികളുടെ മേൽനോട്ടം വഹിക്കാൻ ഡെപ്യൂട്ടി കമ്മീഷണറും മറ്റ് ഏരിയ ഓഫീസർമാരും ഉണ്ടാകുമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts