ഡൽഹി : കർണാടകയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ വീരേന്ദ്ര ഹെഗ്ഡെ, ചലച്ചിത്ര സംഗീത സംവിധായകൻ ഇളയരാജ, കായിക താരം പി.ടി.ഉഷ, തെലുഗു സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് എന്നിവരെ പ്രധാനമന്ത്രി രാജ്യസഭയിലേക്ക് നാമ നിർദ്ദേശ ചെയ്തു. Shri V. Vijayendra Prasad Garu is associated with the creative world for decades. His works showcase India's glorious culture and have made a mark globally. Congratulations to him for being nominated to the…
Read MoreDay: 6 July 2022
ഒരേ നമ്പർ പ്ലേറ്റിൽ രണ്ട് ബുള്ളറ്റ്, നിയമം തെറ്റിച്ചത് കേരളത്തിൽ ഫൈൻ വന്നത് ബെംഗളൂരുവിൽ
ബെംഗളൂരു: ഇതുവരെ ബുള്ളറ്റ് എടുത്ത് കേരളത്തിലേക്ക് പോവാത്ത ബെംഗളൂരു സ്വദേശി പ്രസാദിന് കേരളത്തിലൂടെ ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിനും വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും കേരളത്തിൽ നിന്നും സമൻസ്. കാസര്‍ക്കോട് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരുന്നത്. കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് ഉദ്യോഗസ്ഥരെ ഈ കാര്യം പ്രസാദ് അറിയിച്ചു . താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയത്തിൽ നിന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട്…
Read Moreമന്ത്രി സജി ചെറിയാൻ രാജിവെച്ചു.
തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സ്ഥാനം രാജി വെച്ച് സജി ചെറിയാൻ. ടമുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാൻ രാജിവെച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാൻ നേരത്തെ വിശദീകരിച്ചിരുന്നത്. സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. എന്തിന് രാജിവെക്കണം, എന്താണ് പ്രശ്നമെന്നും ചോദിച്ച മന്ത്രി വിവാദത്തിൽ തന്റെ പ്രതികരണം ഇന്നലെ…
Read Moreകടുവക്ക് അന്തിമവിധി; കുറുവച്ചനെന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ്
കൊച്ചി: കടുവ ’ ചിത്രത്തിന്റെ നിയമപോരാട്ടത്തിൽ അന്തിമവിധിയുമായി സെൻസർ ബോർഡ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി ഉപയോഗിച്ചിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെൻസര്‍ ബോർഡിന്റെ നിർദേശം. കടുവ എന്ന സിനിമയിൽ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും ‘കടുവ’ എന്ന ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു. കൂടാതെ സിനിമയിൽനിന്ന് ഒരു രംഗം പോലും ഒഴിവാക്കിയില്ലെന്നും സെൻസര്‍ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും…
Read Moreവിവാഹത്തെ ചൊല്ലി തർക്കം; ഓടുന്ന കാറിൽ നിന്ന് രണ്ടുകുട്ടികളുടെ അമ്മയായ കാമുകിയെ തള്ളിയിട്ട് യുവാവ്
തൃശൂർ: കുന്നംകുളത്ത് ഓടുന്ന കാറിൽനിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച് യുവാവ്. മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ കാവീട് സ്വദേശിയായ അർഷാദാണ് തള്ളിയിട്ടത്. രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം പോയത്. കുറച്ചു ദിവസങ്ങളായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ കാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് അർഷാദ് യുവതിയെ തള്ളിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreപിഎസ്‌ഐ പരീക്ഷ അഴിമതി: ആദ്യ കുറ്റപത്രം സമർപ്പിച്ച് സിഐഡി, ബിജെപി പ്രവർത്തക അടക്കം 34 പ്രതികൾ
ബെംഗളൂരു: അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ മുൻ ബിജെപി പ്രവർത്തക, അവരുടെ ഭർത്താവ്, ബിജെപി പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂളിലെ പ്രധാനാധ്യാപകൻ, സ്‌കൂളിലെ മൂന്ന് അധ്യാപകർ എന്നിവരുൾപ്പെടെ 34 പേരാണുള്ളത്. ഈ വർഷം ആദ്യം ഉയർന്നുവന്ന പോലീസ് സബ് ഇൻസ്പെക്ടർമാരുടെ (പിഎസ്ഐ) റിക്രൂട്ട്മെന്റിൽ. മുതിർന്ന ഐപിഎസ് ഓഫീസറും മുൻ പോലീസ് റിക്രൂട്ട്‌മെന്റ് സെൽ മേധാവിയുമായ അമൃത് പോളിന്റെ അറസ്റ്റ് നടന്ന് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച കലബുറഗി മജിസ്‌ട്രേറ്റ് കോടതിയിൽ പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിയിൽ സിഐഡി…
Read Moreബെംഗളൂരു പോളിടെക്‌നിക് കോളേജ് ക്യാമ്പസിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതായി വിദ്യാർത്ഥികളുടെ പരാതി
ബെംഗളൂരു: ബെംഗളൂരുവിലെ ശ്രീ ജയചാമരാജേന്ദ്ര പോളിടെക്‌നിക് (എസ്‌ജെപി) കോളേജിലെ കാമ്പസ് ഗേറ്റ്, കാന്റീന്, ക്ലാസ് മുറികൾ, ഹോസ്റ്റൽ പരിസരം എന്നിവയ്ക്ക് സമീപമുള്ള മലിനജല പൈപ്പിൽ നിന്ന് കക്കൂസ് മാലിന്യം ഒഴുകുന്നതായി വിദ്യാർത്ഥികളുടെ പരാതി. പ്രശ്നം പരിഹരിക്കാൻ കോളേജ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ശുചിമുറിയുടെ ശോച്യാവസ്ഥ ഇപ്പോഴും പ്രശ്‌നമാണെന്നും അടിഞ്ഞുകൂടിയ വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയതിനാൽ രോഗാണുവാഹക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നിരവധി വിദ്യാർഥികൾ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) പേരു വെളിപ്പെടുത്താത്ത ഒരു എഞ്ചിനീയർ പറഞ്ഞു, “പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, ശുചീകരണ…
Read Moreജ്യോതിഷിയുടെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും വ്യക്തിപരമായ കാരണവും; കർണാടക പോലീസ്
ബെംഗളൂരു: പ്രശസ്ത ജ്യോതിഷിയും വാസ്തു വിദഗ്ദനുമായ ചന്ദ്രശേഖർ ഗുരുജിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സാമ്പത്തികവും വ്യക്തിപരവുമായ തർക്കത്തിന്റെ ഭാഗമായി ആണ് കൊലപാതകം എന്ന് കർണാടക പോലീസ്. കൊലയാളികൾ അദ്ദേഹത്തിന്റെ മുൻ ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ ലോബിയിൽ ചൊവ്വാഴ്ച പകൽ ആണ് 57 കാരനായ ചന്ദ്രശേഖർ ഗുരുജിക്ക് കുത്തേറ്റത് 40 തവണ അദേഹത്തിന് കുത്തേറ്റു. കരാറുകാരനായിരുന്ന ഗുരുജിയുടെ മുൻ ജീവനക്കാരായ മഹന്തേഷ് ഷിരൂർ, മഞ്ജുനാഥ് മാരെവാഡ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreപിഎസ്‌ഐ അഴിമതി: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്ന് കോൺഗ്രസ്
ബെംഗളൂരു: കർണാടകയിലെ പോലീസ് സബ് ഇൻസ്പെക്ടർമാരുടെ (പിഎസ്‌ഐ) നിയമന അഴിമതിക്കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുകയും അഴിമതി അന്വേഷണത്തിന്റെ പേരിൽ ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രാജിവയ്ക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. പോലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന് മുമ്പ് നിഷേധിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുടരാനുള്ള ധാർമ്മിക അധികാരം നഷ്ടപ്പെട്ടുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും ചൊവ്വാഴ്ച സംയുക്ത പത്രസമ്മേളനത്തിൽ…
Read Moreഅഞ്ചാം ക്ലാസുകാരി ക്ലാസ്സ് കട്ടാക്കി സിനിമയ്ക്ക് പോയത് മുയലിനെ വിറ്റു കിട്ടിയ കാശുമായി എത്തിയ സുഹൃത്തിനൊപ്പം
കണ്ണൂർ : കാണാതായ അഞ്ചാം ക്ലാസുകാരി തിരുവനന്തപുരത്തുകാരനായ കൂട്ടുകാരനൊപ്പം സിനിമ കാണാൻ പോയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കണ്ണൂരിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം ക്ലാസ്സ് കട്ട് ചെയ്തു സിനിമ കാണാൻ പോയത്. മുയലിനെ വിറ്റ പൈസ കിട്ടിയെന്നും കാണാൻ വരുമെന്നും നേരത്തെ കൗമാരക്കാരൻ കുട്ടിക്ക് മെസേജ് അയച്ചിരുന്നു. കൈനീട്ടം കിട്ടിയ പണവും, വീട്ടിൽ നിന്ന് പലപ്പോഴായി ലഭിച്ച തുകയും ഉൾപ്പടെ മൂവായിരത്തോളം രൂപ പതിനാറുകാരന്റെ കൈവശമുണ്ടായിരുന്നു. തുടർന്ന് കെ എസ് ആർ ടി സി ബസിൽ…
Read More