ബാഹുബലികൾ, 3 ആർ, ബജ്റംഗ് ബായി ജാൻ, മഗധീര തുടങ്ങിയ സിനിമയുടെ സൃഷ്ടാവ് ഇനി രാജ്യസഭയിൽ;കൂടെ ഇശൈ ജ്ഞാനിയും മലയാളികളുടെ അഭിമാനമായ പയ്യോളി എക്സ്പ്രസും.

ഡൽഹി : കർണാടകയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ വീരേന്ദ്ര ഹെഗ്ഡെ, ചലച്ചിത്ര സംഗീത സംവിധായകൻ ഇളയരാജ, കായിക താരം പി.ടി.ഉഷ, തെലുഗു സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് എന്നിവരെ പ്രധാനമന്ത്രി രാജ്യസഭയിലേക്ക് നാമ നിർദ്ദേശ ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ നിരവധി സേവനങ്ങൾ നടത്തിയ ആളാണ് വീരേന്ദ്ര ഹെഗ്ഡെ എന്ന പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ 1000 ൽ അധികം സിനിമകളിൽ പാട്ടുകൾക്ക് സംഗീതം നൽകിയ ആൾ ആണ് ഇളയരാജ.

ബാഹുബലി 1, 2, ആർ.ആർ.ആർ, ബജ്റംഗ് ബായി ജാൻ, മണികർണിക, മേർസൽ, മഗധീര എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ പ്രശസ്ത എഴുത്തുകാരണ വിജയേന്ദ്രപ്രസാദ്, പ്രശസ്ത സംവിധായകൻ രാജമൗലിമ മകനാണ്, സംഗീത സംവിധായകൻ കീരവാണി മരുമകനും.

മലയാളികളുടെ അഭിഭാനമായ പി.ടി.ഉഷയേയും പ്രധാനമന്ത്രി നാമ നിർദ്ദേശം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts