മഴ ശക്തം: ദക്ഷിണ കന്നഡയിൽ ഇന്ന് റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബുധനാഴ്ചയും മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 110.8 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. അതിനിടെ ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ടും ജൂലൈ 9ന് ഓറഞ്ച് അലർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലർട്ട് കണക്കിലെടുത്ത് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ വ്യാഴാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വിവരമനുസരിച്ച്, ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൂഡ്ബിദ്രിയിലും തൊട്ടുപിന്നാലെ ബെൽത്തനഗഡി താലൂക്കിലുമാണ്. നേത്രാവതി നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി.

അടുത്ത 48 മണിക്കൂറിനുള്ളിൽ എല്ലാ തീരദേശ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. കൂടാതെ, തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മംഗളൂരു മുതൽ കാർവാർ വരെയുള്ള കടൽത്തീരങ്ങളിൽ കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us