ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഗജപായനം ഇന്ന്.

മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടുള്ള ഗജപായനം ഇന്ന് ആരംഭിക്കും. നാഗർഹോളെ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന നാഗാപുര ആനവളർത്തൽ ക്യാംപിൽ ഇന്നു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ ഫ്ലാഗ് ഓഫ് നിർവഹിക്കും. എട്ട് ആനകളാണ് ആദ്യഘട്ടത്തിൽ വരുന്നത്.

മൈസൂരുവിൽ വനംവകുപ്പിന്റെ അലോക ഗ്രൗണ്ടിലാണ് ആനകൾക്ക് താൽക്കാലിക താമസകേന്ദ്രം ഒരുക്കിയത്. വിവിധ ക്യാംപുകളിൽ നിന്നുള്ള 15 ആനകൾ എത്തിയശേഷം 17ന് കൊട്ടാരവളപ്പിലേക്ക് ആനകളെ മാറ്റും. ആഘോഷങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്സൈറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. കന്നഡയിലും ഇംഗ്ലിഷിലും വിവിധ ദിവസങ്ങളിലെ പരിപാടികളും വിനോദസഞ്ചാര പാക്കേജുകളും വെബ്സൈറ്റിലൂടെ അറിയാമെന്ന് മൈസൂരു ഡപ്യൂട്ടി കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us