അഞ്ചാം ക്ലാസുകാരി ക്ലാസ്സ്‌ കട്ടാക്കി സിനിമയ്ക്ക് പോയത് മുയലിനെ വിറ്റു കിട്ടിയ കാശുമായി എത്തിയ സുഹൃത്തിനൊപ്പം

കണ്ണൂർ : കാണാതായ അഞ്ചാം ക്ലാസുകാരി തിരുവനന്തപുരത്തുകാരനായ കൂട്ടുകാരനൊപ്പം സിനിമ കാണാൻ പോയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.

കണ്ണൂരിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം ക്ലാസ്സ്‌ കട്ട് ചെയ്തു  സിനിമ കാണാൻ പോയത്.

മുയലിനെ വിറ്റ പൈസ കിട്ടിയെന്നും കാണാൻ വരുമെന്നും നേരത്തെ കൗമാരക്കാരൻ കുട്ടിക്ക്  മെസേജ് അയച്ചിരുന്നു. കൈനീട്ടം കിട്ടിയ പണവും, വീട്ടിൽ നിന്ന് പലപ്പോഴായി ലഭിച്ച തുകയും ഉൾപ്പടെ മൂവായിരത്തോളം രൂപ പതിനാറുകാരന്റെ കൈവശമുണ്ടായിരുന്നു. തുടർന്ന് കെ എസ് ആർ ടി സി ബസിൽ കയറി കണ്ണൂരിലെത്തി.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

പനി ആയതിനാൽ നാളെ ക്ലാസിൽ വരില്ലെന്ന് തിങ്കളാഴ്ച വൈകിട്ട് അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി അദ്ധ്യാപികയ്ക്ക് മെസേജ് അയച്ചിരുന്നു. അദ്ധ്യാപികയുടെ മറുപടി  കിട്ടിയ ഉടൻ അത് ഡിലീറ്റ് ചെയ്തു. തുടർന്ന് വിദ്യാർത്ഥിനി പതിവുപോലെ സ്കൂൾ വാനിൽ കയറി. സ്കൂളിന്റെ മുന്നിലിറങ്ങിയ കുട്ടി , കാത്തുനിന്ന പതിനാറുകാരനെ കണ്ടുമുട്ടി. അവിടെ നിന്നും നേരെ തീയേറ്ററിലേക്ക് പോയി. അവിടത്തെ ടോയ്‌ലറ്റിൽവച്ച്  യൂണിഫോം മാറി, കൈയിൽ കരുതിയിരുന്ന വസ്ത്രം ധരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

വിദ്യാർത്ഥിനി സ്‌കൂളിന്റെ മുൻപിൽ ഇറങ്ങുന്നത് ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി കണ്ടിരുന്നു. ഇത് അദ്ധ്യാപികയോട് പറഞ്ഞു. വിവരം അറിഞ്ഞ അദ്ധ്യാപിക ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി വാനിൽ ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിക്ക് പിന്നെന്ത് സംഭവിച്ചു എന്നറിയാതെ പരക്കം പാഞ്ഞ അദ്ധ്യാപകർ വീട്ടിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts