നടുറോഡിൽ യുവാവിനെ കുത്തിക്കൊന്നു

death

ബെംഗളൂരു: കർണാടക ദാവൻഗെരെയിലെ അജ്ജിഹള്ളിയിൽ പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. നല്ലൂർ വില്ലേജ് സ്വദേശിയായ സാക്കിറാണ് കൊല്ലപ്പെട്ടത്. അക്രമി സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ആളുകൾ ഇയാളെ നോക്കിനിൽക്കെയായിരുന്നു അക്രമം നടത്തിയത്.  സാക്കിറിനെ കൈയിൽ കരുതിയ കത്തി കൊണ്ട് നിരന്തരം കുത്തുകയും വെട്ടുകയുമായിരുന്നു. ഇതോടെ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിനിടെ ഇതുവഴി പോയ ഒരാൾ ആക്രമണ രംഗങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി സാക്കിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.…

Read More

കോളേജ് പ്രിൻസിപ്പലിന്റെ മുഖത്തടിച്ച് എംഎൽഎ 

ബെംഗളൂരു: കർണാടകയിൽ ജെഡിഎസ് എംഎൽഎ കോളേജ് പ്രിൻസിപ്പലിന്റെ ചെകിടത്ത് അടിച്ചു. ജെഡിഎസ് ന്റെ മാണ്ഡ്യയിൽ നിന്നുള്ള എംഎൽഎ എം. ശ്രീനിവാസാണ് മാണ്ഡ്യ നാൽവാടി കൃഷ്ണരാജ വാദ്യാർ ഐടിഐ കോളജ് പ്രിൻസിപ്പൽ നാഗാനന്ദിന്റെ മുഖത്തടിച്ചത്. കോളജിലെ ജീവനക്കാരും എംഎല്‍എയുടെ സ്റ്റാഫുകളും നോക്കിനില്‍ക്കെയായിരുന്നു എംഎൽഎ യുടെ ഈ പ്രവർത്തി. കോളജിലെത്തിയ എംഎല്‍എ ലാബിന്റെ നിര്‍മാണപ്രവൃത്തികളെക്കുറിച്ച്‌ പ്രിന്‍സിപ്പലിനോട് ചോദിക്കുന്നതും ആവര്‍ത്തിച്ച്‌ മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രണ്ടുതവണ അടിക്കുകയും പലതവണ അടിക്കാന്‍ കൈ ഓങ്ങുകയും ചെയ്യുന്നതയാണ് വീഡിയോയിൽ കാണുന്നത്. എംഎല്‍എ ക്ഷുഭിതനായി സംസാരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍…

Read More

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഹെഡിയാല സബ് ഡിവിഷനിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. എൻ ബേഗുരു ഫോറസ്റ്റ് റേഞ്ചിലെ ചൗഡല്ലി ബീറ്റിലെ ബൈരിഗധേ പിഞ്ചിംഗിൽ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന കടുവാ സങ്കേതം ജീവനക്കാർ കണ്ടെടുത്തത്. ഉടൻ തന്നെ അധികൃതർ ഉന്നതരെ വിവരം അറിയിച്ചു. മൈസൂർ സിസിഎഫ് മാലതി പ്രിയ, ബിടിആർ ഡയറക്ടർ പി രമേഷ് കുമാർ, എൻടിസിഎ പ്രതിനിധി പ്രസന്ന, വൈൽഡ് ലൈഫ് വെറ്റ് എന്നിവർ സ്ഥലത്തെത്തി എൻടിസിഎ മാർഗനിർദേശപ്രകാരം കടുവക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തിലാകാം കടുവക്കുട്ടി മരണമടഞ്ഞതെന്നാണ് അധികൃതർ…

Read More

നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്ബാബുവിന് ഹൈക്കോടതിമുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. വിജയ് ബാബു ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. എന്നാൽ അറസ്റ്റ് ചെയ്താൽ തന്നെയും ജാമ്യം നൽകണം. അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദ്ദേശം നൽകിയട്ടുണ്ട്. ഉഭയാകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ല അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതിയെന്നും വിദേശത്ത് നിന്ന് മുൻകൂർ ജാമ്യ ഹർജി നൽകുന്നതിൽ പ്രശ്നം ഇല്ലന്നും വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായാൽ മതിയെന്നും കേരളം…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നാലിടങ്ങളിൽ അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിന് മലയാളി അറസ്റ്റിൽ. വയനാട് സ്വദേശി ഷറഫുദ്ദീൻ 42 നെയാണ് മിലിറ്ററി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. സൈനിക രഹസ്യങ്ങൾ ചോർത്താനായി പാക് രഹസ്യാന്വേഷണ ഏജൻസികൾ സിം ബോക്സ് ഉപയോഗിച്ചെന്ന രഹസ്യവിവരത്തെത്തുടർന്ന് മിലിറ്ററി ഇന്റലിജൻസ് ബെംഗളൂരു പോലീസിന് കീഴിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാൾ കുടുങ്ങിയത്. വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (വിഒഐപി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിം ബോക്സുകൾ ഉപയോഗിച്ച് വിദേശ കോളുകൾ ലോക്കൽ ആക്കി മാറ്റുകയാണ് പ്രവർത്തന രീതി.…

Read More

കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചു: മലയാളി ലോറി കയറി മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിച്ചതിനിടെ ബൈക്കിൽ നിന്നും വീണ് മലയാളി യുവാവ് ലോറി കയറി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് കുയ്യലിൽ പുരുഷോത്തമൻ നായരുടെ മകൻ എം.റ്റി ഷിജു 46 ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശി പ്രശാന്ത് നായർക്ക് 39 പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9 30 ന് പീനിയ സെക്കൻഡ് സ്റ്റേജിലെ എൻടിടിഎഫ് ജംഗ്ഷനിലാണ് അപകടം നടന്നത്. പീനിയ ബാറ്റ ചെരിപ്പ് കമ്പനിയിലെ ഡിപ്പോ അസിസ്റ്റന്റ് എക്സിക്യൂട്ടീവായ ഷിജവും ഡിപ്പോ മാനേജരായ പ്രശാന്തും ഭക്ഷണം കഴിക്കാൻ വേണ്ടി…

Read More

സ്‌കൂൾ വാഹന ഫീസ് വർധിപ്പിച്ചു പരാതിപ്പെട്ട് രക്ഷിതാക്കൾ

സ്കൂളുകൾ വീണ്ടും തുറന്നതോടെ, കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഗതാഗത ഫീസ് കുത്തനെ വർധിച്ചതായി നഗരത്തിലെ പല രക്ഷിതാക്കളും  പരാതിപ്പെടുന്നു. ഗതാഗത ഫീസ് വർദ്ധനവ് ഓരോ സ്‌കൂളിലും വ്യത്യസ്തമാണ്. ചില സ്‌കൂളിൽ ഇത് 60% വരെ ഉയർന്നതാണ് എന്നും രക്ഷിതാക്കൾ പറയുന്നു. കോവിഡിന് മുമ്പ് 19,000 രൂപ നൽകിയിരുന്നെങ്കിൽ ഇപ്പോൾ 36,000 രൂപയാണ് നൽകേണ്ടിവരുന്നത്. ട്യൂഷൻ ഫീസിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ഇപ്പോൾ ട്രാൻസ്‌പോർട്ട് ഫീസ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 62% ബസ് ഫീസ് സ്കൂൾ അധികൃതർ വർധിപ്പിച്ചിട്ടുള്ളതെന്നും ഇത് അസ്വീകാര്യമാണെന്നും, മിക്ക രക്ഷിതാക്കളും ഒന്നുകിൽ തൊഴിൽ നഷ്‌ടമോ…

Read More

പാഠപുസ്തക വിവാദം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ചേരും

ബെംഗളൂരു: സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തിലെ അപാകതകളെക്കുറിച്ച് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ പ്രകടിപ്പിച്ച ആശങ്കകൾ പരിശോധിക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എന്നാൽ ടെക്‌സ്‌റ്റ് റിവിഷൻ കമ്മിറ്റി ചെയർമാൻ രോഹിത് ചക്രതീർത്ഥ പരിഷ്‌കരിച്ച പുസ്തകങ്ങളിലെ തെറ്റുകൾ ഈ ഘട്ടത്തിൽ തിരുത്താൻ കഴിയില്ലെന്നും അതിനാൽ അവ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ജൂൺ 20ന് മുഖ്യമന്ത്രിക്ക് കത്തയസിച്ചിരുന്നു. “പാഠപുസ്തകങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത തെറ്റുകളും അതുവഴിയുള്ള അനീതിയും കേവലം തെറ്റുതീര്‍ക്കാവുന്ന വഴിയോ പ്രത്യേക പേജുകൾ അച്ചടിച്ചോ തിരുത്താനോ…

Read More

കുണ്ടലഹള്ളി അടിപ്പാത പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു

ബെംഗളൂരു: നിരവധി സമയപരിധികൾ നഷ്‌ടപ്പെട്ടതിന് ശേഷം, ഐടി ഹബ്ബിന്റെ പ്രധാന കണ്ണിയായ കുണ്ടലഹള്ളി ജംഗ്ഷനിലെ അടിപ്പാത തിങ്കളാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതുതായി നിർമിച്ച ഗ്രേഡ് സെപ്പറേറ്ററിന്റെ ഉദ്ഘാടനം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. നാലുവരിപ്പാതയുള്ള അടിപ്പാത വാഹനയാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്. ബെംഗളൂരുവിന്റെ മധ്യഭാഗങ്ങളെ ഐടി ഹബ്ബുമായി ബന്ധിപ്പിക്കുന്ന ഓൾഡ് എയർപോർട്ട് റോഡിൽ നിർദേശിച്ചിരിക്കുന്ന സിഗ്നൽ രഹിത ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഗ്രേഡ് സെപ്പറേറ്റർ. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പദ്ധതി ആവിഷ്കരിച്ചെങ്കിലും, വസ്തുവകകൾ ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം…

Read More

നടൻ ദിഗാന്തിന്റെ കഴുത്തിന് പരിക്ക്; ചികിത്സയ്ക്കായി വിമാനമാർഗം ബെംഗളൂരുവിലേക്ക് എത്തി

ബെംഗളൂരു: കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ 38 കാരനായ നടൻ കുടുംബത്തോടൊപ്പം ഗോവയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടൻ കടൽത്തീരത്ത് മലക്കം മറിയാൻ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. കുടുംബത്തോടൊപ്പം അവധിക്ക് പോയ ദിഗന്തിനെ ഉടൻ തന്നെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാർഗം ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ദിഗാന്തിന്റെ മുതുകിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ജനപ്രിയ…

Read More
Click Here to Follow Us