നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍: തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് 22-ാം തീയതി നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വെള്ളിയാഴ്ച്ചക്കകം കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി അറിയിച്ചു. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടാതെ കേസില്‍ ദിലീപിന് അധിക വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തെളിവു നശിപ്പിച്ചതിനും മറച്ചുവച്ചതിനുമാണ് ദിലീപിനെതിരം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍…

Read More

നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്ബാബുവിന് ഹൈക്കോടതിമുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. വിജയ് ബാബു ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. എന്നാൽ അറസ്റ്റ് ചെയ്താൽ തന്നെയും ജാമ്യം നൽകണം. അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദ്ദേശം നൽകിയട്ടുണ്ട്. ഉഭയാകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ല അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതിയെന്നും വിദേശത്ത് നിന്ന് മുൻകൂർ ജാമ്യ ഹർജി നൽകുന്നതിൽ പ്രശ്നം ഇല്ലന്നും വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായാൽ മതിയെന്നും കേരളം…

Read More