കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചു: മലയാളി ലോറി കയറി മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിച്ചതിനിടെ ബൈക്കിൽ നിന്നും വീണ് മലയാളി യുവാവ് ലോറി കയറി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് കുയ്യലിൽ പുരുഷോത്തമൻ നായരുടെ മകൻ എം.റ്റി ഷിജു 46 ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശി പ്രശാന്ത് നായർക്ക് 39 പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി 9 30 ന് പീനിയ സെക്കൻഡ് സ്റ്റേജിലെ എൻടിടിഎഫ് ജംഗ്ഷനിലാണ് അപകടം നടന്നത്. പീനിയ ബാറ്റ ചെരിപ്പ് കമ്പനിയിലെ ഡിപ്പോ അസിസ്റ്റന്റ് എക്സിക്യൂട്ടീവായ ഷിജവും ഡിപ്പോ മാനേജരായ പ്രശാന്തും ഭക്ഷണം കഴിക്കാൻ വേണ്ടി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മഴയിൽ വെള്ളം നിറഞ്ഞു കിടന്ന് കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഷിജുവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറുകയായിരുന്നു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

ഷിജു തൽക്ഷണം മരിച്ചു. പരിക്കേറ്റ പ്രശാന്ത് പീനിയയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കെജി ഹള്ളിയിലാണ് താമസിച്ചിരുന്നത്. പീനിയ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സപ്തഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് ഭാര്യ: ഷൈനി മകൾ: നിലീന

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts