സ്വർണവില 84,000 ത്തിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. ഓരോ ദിവസവും മാറിമറയുകയാണ് സ്വര്‍ണവില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83840 ആയി. ഈ മാസത്തെ ഏറ്റവും വലിയ നിരക്കാണിത്. 920 രൂപയാണ് വര്‍ധിച്ചത്. 22കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10480 രൂപയായി.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

സംസ്ഥാനത്ത് ഇന്നലെ രണ്ടു തവണ സ്വര്‍ണവിലയില്‍ മാറ്റം വന്നിരുന്നു. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചെങ്കില്‍ ഉച്ചക്ക് ശേഷം ഇത് 360രൂപയായി കൂടി.

ഇനി ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ ചേര്‍ത്ത് 92000 രൂപ വരെ ജ്വല്ലറിയില്‍ ആകും. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയാകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
[masterslider id="10"]

Related posts