ബെംഗളൂരു ചലച്ചിത്രോത്സവത്തിൽ ഇന്ന് പ്രദർശനന്തിന് എത്തുന്നത് മൂന്ന്‌ മലയാളസിനിമകൾ

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെള്ളിയാഴ്ച സൂരജ് ടോം സംവിധാനംചെയ്ത ‘വിശേഷം’, ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ എന്നീ മലയാളസിനിമകൾ പ്രദർശിപ്പിക്കും.

ആറാം നമ്പർ സ്‌ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് വിശേഷം പ്രദർശനം. ഇതേ സ്‌ക്രീനിൽ വൈകീട്ട് 3.15-നാണ് ‘അപ്പുറം’. എം.ടി. വാസുദേവൻ നായർക്ക് ആദരമേകി വ്യാഴാഴ്ചയും ‘നിർമാല്യം’ പ്രദർശിപ്പിച്ചു.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

വിഖ്യാതസംവിധായകൻ ജി. അരവിന്ദന്റെ ‘കുമ്മാട്ടി’യും വ്യാഴാഴ്ച പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവം സമാപനത്തോടടുക്കുമ്പോൾ പ്രേക്ഷകത്തിരക്കേറിയിട്ടുണ്ട്. ചലച്ചിത്രോത്സവം ശനിയാഴ്ച സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts