സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ചു; ഇന്ത്യക്കായി കളിക്കും

വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിലേക്ക് തിരികെ എത്തുന്നു.

ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ ഛേത്രി കളിക്കും.

മാർച്ചിലെ ഇന്റർനാഷണൽ വിൻഡോയിൽ മാലീദ്വീപിനും ബംഗ്ലാദേശിനും എതിരെയാണ് ഇന്ത്യ കളിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ് നാൽപതുകാരനായ സുനിൽ ഛേത്ര ഇന്ത്യൻ കുപ്പായം അഴിക്കുന്നതായി പ്രഖ്യാപിച്ചത്.

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈറ്റിനോട് ഗോൾരഹിത സമനിലയിലേക്ക് ഇന്ത്യ വീണതോടെയായിരുന്നു രാജ്യാന്തര ഫുട്ബോളിൽ നിന്ന് ബൂട്ട് അഴിക്കാനുള്ള സുനിൽ ഛേത്രിയുടെ തീരുമാനം. സുനിൽ ഛേത്രിയുടെ അഭാവത്തിൽ മുന്നേറ്റനിരയിൽ ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിട്ടത്.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

ഇന്ത്യൻ പരിശീലകന്റെ അഭ്യർഥന സ്വീകരിച്ചാണ് ഛേത്രി ടീമിലേക്ക് മടങ്ങി വരുന്നത് എന്ന് എഐഎഫ്എഫ് സെക്രട്ടറി പറഞ്ഞു.

ദേശിയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ നാലാം സ്ഥാനത്താണ് സുനിൽ ഛേത്രിയുടെ സ്ഥാനം.

94 ഗോളുകളാണ് ഛേത്രിയിൽ നിന്ന് വന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും അലി ഡേയുമാണ് ഛേത്രിക്ക് മുൻപിലുള്ളത്.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ഇന്ത്യൻ കുപ്പായം അഴിച്ചിരുന്നു എങ്കിലും ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി ഛേത്രി കളി തുടർന്നിരുന്നു.

ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി 12 ഗോളുകൾ അടിച്ച് ഗോൾവേട്ടയിലും ഛേത്രിയാണ് മുൻപിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts