മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ഒന്നരകോടിയോളം തട്ടിയെടുത്തു; മലയാളി യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിൽ 

ബെംഗളൂരു: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ.

ഒന്നരകോടിയോളം രൂപയാണ് സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പ്രതി തട്ടിയെടുത്തത്.

എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യൻ (36) ആണു പിടിയിലായത്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപ്പറേറ്റ് ഓഫീസിൽ വിശ്വൽ മർച്ചന്റൈസിങ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു അർജുൻ.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

കഴിഞ്ഞ അഞ്ചുവർഷത്തോളമായി അർജുൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നു.

ഈ ജൂലൈ മാസത്തിൽ ഒഡിറ്റ് വിഭാഗം ഇത് കണ്ടുപിടിച്ചു. തുടർന്നു സ്ഥാപനം നൽകിയ പരാതിയിൽ ബെംഗളൂരു പോലീസ് കോഴിക്കോടുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യാനായി പോലീസിനു വിട്ടുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts