പണത്തെച്ചൊല്ലി തർക്കം: മകനെ കൊലപ്പെടുത്തി പിതാവ്

suicide

ബെംഗളൂരു: ആർടി നഗറിൽ തിങ്കളാഴ്ച പുലർച്ചെ 18 വയസ്സുള്ള ആൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. കൗമാരക്കാരൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുലർച്ചെ 5.30 ഓടെ പിതാവ് ഇരുമ്പ് വടി കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

 

ചാമുണ്ഡേശ്വരി നഗർ സ്വദേശി മുഹമ്മദ് സുലൈമാനാണ് മരിച്ചത്. ഭുവനേശ്വരിനഗറിലെ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. പിതാവ് മുഹമ്മദ് ഷംഷീർ (42) ബാർ ബെൻഡറാണ്. സുലൈമാന്റെ മുത്തച്ഛനാണ് പോലീസിനെ വിളിച്ചത്. ഷംഷീർ സുലൈമാനെ ഇരുമ്പ് റോഡുകൊണ്ട് ആക്രമിക്കുന്നത് മുത്തച്ഛൻ സാക്ഷിയാണ്. പണത്തിനായി കൗമാരക്കാരൻ ശല്യം ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് സുലൈമാനും ഷംഷീറും തമ്മിൽ വഴക്കുണ്ടായി. കുപിതനായ ഷംഷീർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സുലൈമാന്റെ തലയിൽ പലതവണ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ തറയിൽ വീണു മരിച്ചു.

  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ

 

പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഷംഷീർ ഓടിരക്ഷപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുലൈമാന്റെ മാതാവ്ഷംഷീറുമായി വേർപിരിഞ്ഞ് തമിഴ്‌നാട്ടിൽ താമസിക്കുകയാണ്. ഷംഷീർ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് സുലൈമാനൊപ്പം ചാമുണ്ഡേശ്വരി നഗറിൽ താമസിച്ചു വരികയായിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

 

പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുലൈമാൻ വധഭീഷണി മുഴക്കിയതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് ഷംഷീറിന്റെ രണ്ടാം ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ പോയിരുന്നു. പണം തന്നില്ലെങ്കിൽ അവളെ കൊല്ലുമെന്ന് സുലൈമാൻ പിതാവിനോട് പറഞ്ഞു. തുടർന്ന് മുൻകരുതലെന്ന നിലയിൽ ഷംഷീർ രണ്ടാം ഭാര്യയെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts