ഐഎഫ്എഫ്കെ 2018: മത്സരത്തിനൊരുങ്ങി സുഡാനിയും ഈ.മ.യൗവും!

തിരുവനന്തപുരം: ഡിസംബര്‍ 7ന് ആരംഭിക്കുന്ന 23-ാമത് അന്താരാഷ്ട്ര  ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് സുഡാനി ഫ്രം നൈജീരിയയും, ഈ.മ.യൗവും തിരഞ്ഞെടുക്കപ്പെട്ടു.

സൗബിൻ സാഹിറിനെ നായകനാക്കി സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. വിനായകൻ, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ.മ.യൗ.

ഡിസംബര്‍ 13ന് അവസാനിക്കുന്ന മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കും.

ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാ കേന്ദ്രങ്ങള്‍ വഴിയാണ് ഓഫ്‌ലൈന്‍ രജിസ്ട്രേഷൻ ആരംഭിക്കുന്നത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ഓരോ മേഖലാ കേന്ദ്രത്തില്‍ നിന്നും  500 പാസുകള്‍ വീതമായിരിക്കും വിതരണം ചെയ്യുക. ഇതില്‍ 200 പാസുകള്‍ 50 വയസ്സിന് മുകളിലുള്ള പൗരന്‍മാര്‍ക്കായി നീക്കിവയ്ക്കും.

ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നവംബര്‍ 10 മുതല്‍ ആരംഭിക്കും. ഡെലിഗേറ്റ് ഫീ 2000 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് പകുതി നിരക്കില്‍ പാസ് ലഭിക്കും.

സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കീത്തു, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, ഡോ. ടി അനിത കുമാരി, ഡോ. വി.മോഹനകൃഷ്ണന്‍ അംഗങ്ങളുമായി സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങള്‍:

1. ഓത്ത്- പി.കെ ബിജുകുട്ടന്‍
2. പറവ- സൗബിന്‍ ഷാഹിര്‍
3. ഭയാനകം- ജയരാജ്
4. ഉടലാഴം- ഉണ്ണികൃഷ്ണന്‍ ആവള
5. മായാനദി- ആഷിക് അബു
6. ബിലാത്തിക്കുഴല്‍- വിനു എ.കെ
7. പ്രതിഭാസം- വിപിന്‍ വിജയ്
8. ഈട- ബി. അജിത്ത് കുമാര്‍
9. കോട്ടയം- ബിനു ഭാസ്‌കര്‍
10. Humans of someone- സുമേഷ് ലാല്‍
11. Sleeplessly yours – ഗൗതം സൂര്യ
12. Ave Maria- വിപിന്‍ രാധാകൃഷ്ണന്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts