ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തുന്നു.

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 11 ന് ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍…

Read More

പ്രൊബേഷനറി ഓഫീസറാകാന്‍ കാനറ ബാങ്കില്‍ അവസരം

ബെംഗളൂരു: ബാങ്കിംഗ് മേഖലയില്‍ പ്രൊബേഷനറി ഓഫീസര്‍മാരായി നിയമനം ലഭിക്കുന്ന ബാങ്കിങ് ആന്റ് ഫിനാന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് കാനറ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂര്‍ മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് , നിട്ടി എജ്യുക്കേഷന്‍ ഇന്റര്‍നാഷണല്‍ ്രൈപവറ്റ് ലിമിറ്റഡ് (NEIPL) ഗ്രേറ്റര്‍ മംഗലാപുരം എന്നിവിടങ്ങളിലാണ് പ്രവേശനം ലഭിക്കുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള ഏറ്റവും നല്ല അവസരമാണിത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ 800 പേരെ കാനറ ബാങ്ക് പ്രൊബേഷനറി ഓഫീസര്‍മാരായി നിയമിക്കും. കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ‘കനാറബങ്ക് ഡോട്ട് കോം’…

Read More

ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറന്‍സി എടിഎമ്മിന്റെ ഉടമസ്ഥന്‍ അറസ്റ്റില്‍;നഗരത്തില്‍ തുടങ്ങിയ എടിഎം നിയമവിരുദ്ധം;കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.

ബെംഗളുരു: രാജ്യത്തെ ആദ്യ ബിറ്റ്‌കോയിന്‍ എടിഎം അടച്ചുപൂട്ടി. കൂടാതെ ബിറ്റ്‌കോയിന്‍ വ്യാപാരം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തിലാണ് ഏതാനും ദിവസം മുമ്പാണ് യുണികോണ്‍ ടെക്‌നോളജീസ് എടിഎം സ്ഥാപിച്ചത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനനെ തുടര്‍ന്നാണ് എടിഎം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) എടിഎം അടച്ചു പൂട്ടിയത്.

Read More

ശതാബ്ദി ട്രെയിനുകളെ പിന്തള്ളാന്‍ ‘ട്രെയിന്‍ 18’ !!

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പോന്‍ തൂവല്‍ കൂടി! ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനില്ലാ ഹൈ സ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടം നടത്തും. ‘ട്രെയിന്‍ 18’ എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ ഒക്ടോബര്‍ 29ന് പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശതാബ്ദി ട്രെയിനുകളെ പിന്തള്ളിയാവും ‘ട്രെയിന്‍ 18’ മുന്നേറുക. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി…

Read More

ഏകദിനത്തില്‍ 10000 റണ്‍സ് കടന്ന് കോഹ്‌ലി

വിശാഖപ്പട്ടണം: ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കടത്തിവെട്ടിയാണ് കോഹ്‌ലി ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്. സച്ചിന്‍ 10,000 തികച്ചത് 259 ഏകദിനങ്ങളില്‍ നിന്നായിരുന്നു. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്‌ലി ഈ റെക്കോഡ് സ്വന്തമാക്കാക്കിയത്. കോഹ്‌ലി തന്‍റെ 205ാം ഇന്നിംഗ്‌സിലാണ് 10,000 റണ്‍സ് പിന്നിട്ടത്. വിരാട് കോഹ്‌ലിയുടെ 213ാം ഏകദിനമാണ് വിശാഖപ്പട്ടണത്തിലേത്. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നത്തെ…

Read More

വിനോദ സഞ്ചാരികൾക്കു ‘വാറ്റ്’ തിരികെ നൽകും

ദുബായ്: മൂല്യവർധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികൾക്ക് മടക്കി നൽകാനുള്ള സംവിധാനം അടുത്ത മാസം 18നു നിലവിൽ വരും. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡിസംബർ പകുതിയോടെ ഈ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാകും. രാജ്യത്തുനിന്നു മടങ്ങുമ്പോൾ വിമാനത്താവളത്തിലെ പ്രത്യേക സംവിധാനത്തിലൂടെയാണ് തുക തിരികെ ലഭിക്കുക.

Read More

വീട്ടമ്മയെ കത്തി മുനയില്‍ നിര്‍ത്തി മാലയും പണവും കവര്‍ന്ന കേസില്‍ ആസൂത്രണം ചെയ്ത സുഹൃത്തും കൂട്ടാളികളും പിടിയില്‍.

ബെംഗളൂരു: വീട്ടമ്മയായ രഞ്ജിനിയെ കത്തിമുനയിൽ നിർത്തി സ്വർണമാലയും 30,000 രൂപയും കവർന്ന സംഭവത്തിൽ 5 പേർ അറസ്റ്റിൽ. എൻ.സ്വാമി, പ്രദീപ് കുമാർ, ഗംഗാധർ, പ്രശാന്ത് കുമാർ, അശ്വിനി എന്നിവരാണ് അറസ്റ്റിലായത്. മൈക്കോ ലേഒൗട്ട് പൊലീസ് ഇവരിൽ നിന്ന് 5000 രൂപയും മാലയും കണ്ടെടുത്തു. രഞ്ജിനിയുടെ സുഹൃത്തു കൂടിയായ അശ്വിനിയാണു കവർച്ച ആസൂത്രണം ചെയ്തത്. കൊള്ളയടിക്കാൻ മറ്റുള്ളവരെ ഇവർ നിയോഗിക്കുകയായിരുന്നു. രഞ്ജിനി കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കവർച്ചസംഘം വീട്ടിലേക്ക് ഇരച്ചുകയറി മാലയും പണവും കൊള്ളയടിച്ചത്.

Read More

അവിഹിത ബന്ധം: ഭര്‍ത്താവ്‌ കാമുകനെ ഇഷ്ടിക കൊണ്ട്‌ അടിച്ച്‌ കൊന്നു

ഡല്‍ഹി: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ്‌ കാമുകനെ ഇഷ്ടിക കൊണ്ട്‌ അടിച്ച്‌ കൊന്നു. ഡല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്കിന്‌ സമീപമാണ്‌ സംഭവം. വിനോദ് സഹ എന്നയാളാണ് കൊല നടത്തിയത്. പൊലീസ്‌ അയാളെ അറസ്റ്റ്‌ ചെയ്‌തു. കൊല്ലപ്പെട്ടത് സജ്ജൻ പാസ്വാന്‍ എന്നയാളാണ്‌. ശനിയാഴ്‌ചയാണ്‌ സംഭവം നടന്നത്‌. അന്നേ ദിവസം രാത്രി വിനോദ്‌ ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ എന്തോ ശബ്ദം കേട്ട്‌ ഉണര്‍ന്ന വിനോദ്‌ ഭാര്യയും കാമുകനും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ രോക്ഷംപൂണ്ട വിനോദ്‌ പാസ്വാനുമായി…

Read More

“തിരശീലയ്ക്ക് മുന്നില്‍ നായകന്‍,പിന്നില്‍ ഒത്ത വില്ലന്‍”!കന്നഡ‍ താരം ദുനിയാവിജയിന് എതിരെ ക്രൂരമായി മര്‍ദിച്ചു എന്നാരോപിച്ച് ആദ്യഭാര്യയില്‍ ഉള്ള മകളുടെ പരാതി.

ബെംഗളൂരു: മകളെ മർദിച്ചെന്ന പരാതിയിൽ കന്നഡ‍ താരം ദുനിയാ വിജയ്ക്കെതിരെ കേസ്. ആദ്യഭാര്യ നാഗരത്നയിലുള്ള മകൾ മോണിക്കയാണ് വിജയ്ക്കും രണ്ടാം ഭാര്യ കീർത്തിക്കും ഡ്രൈവർക്കുമെതിരെ ഗിരിനഗർ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.  വലതുകൈയ്ക്കു പൊട്ടലുള്ള മോണിക്ക സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മർദിച്ച് അവശയാക്കിയ ശേഷം മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതായാണ് മോണിക്കയുടെ പരാതി. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും വൈരാഗ്യം തീർക്കാനാണ് ആദ്യഭാര്യയുടെയും മകളുടെയും നീക്കമെന്നും ദുനിയാ വിജയ് ആരോപിച്ചു. മകളുമായി വഴക്കുണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു.  ജിംനേഷ്യം പരിശീലകനായ മാരുതി ഗൗഡയെ തട്ടിക്കൊണ്ടു പോയി അക്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന ദുനിയാ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിയോള്‍ സമാധാന പുരസ്‌കാരം.

ന്യൂഡല്‍ഹി : 1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന സിയോള്‍ സമാധാന പുരസ്‌കാരം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കി ആദരിച്ചു. ഈ പുരസ്‌കാരത്തിനര്‍ഹനാകുന്ന പതിനാലാമനാണ് മോദി. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി ആഗോളതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അഴിമതി ഉന്മൂലനം, മാനുഷിക വികസനം, സാമ്പത്തിക വളര്‍ച്ച എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് മോദി ആക്കം കൂട്ടിയെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. കൂടാതെ നോട്ട് നിരോധനത്തെയും കമ്മിറ്റി അഭിനന്ദിച്ചു. ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറക്കുന്നതിനും മോദിക്ക് കഴിഞ്ഞെന്ന് വിദേശകാര്യം മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.…

Read More
Click Here to Follow Us