അവിഹിത ബന്ധം: ഭര്‍ത്താവ്‌ കാമുകനെ ഇഷ്ടിക കൊണ്ട്‌ അടിച്ച്‌ കൊന്നു

ഡല്‍ഹി: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ്‌ കാമുകനെ ഇഷ്ടിക കൊണ്ട്‌ അടിച്ച്‌ കൊന്നു. ഡല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്കിന്‌ സമീപമാണ്‌ സംഭവം. വിനോദ് സഹ എന്നയാളാണ് കൊല നടത്തിയത്. പൊലീസ്‌ അയാളെ അറസ്റ്റ്‌ ചെയ്‌തു. കൊല്ലപ്പെട്ടത് സജ്ജൻ പാസ്വാന്‍ എന്നയാളാണ്‌.

ശനിയാഴ്‌ചയാണ്‌ സംഭവം നടന്നത്‌. അന്നേ ദിവസം രാത്രി വിനോദ്‌ ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ എന്തോ ശബ്ദം കേട്ട്‌ ഉണര്‍ന്ന വിനോദ്‌ ഭാര്യയും കാമുകനും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്‌ കണ്ടത്‌.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

തുടര്‍ന്ന്‌ രോക്ഷംപൂണ്ട വിനോദ്‌ പാസ്വാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടുത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത്‌ അയാളുടെ തല അടിച്ച്‌ പൊളിക്കുകയുമായിരുന്നു. കൊല നടത്തിയതിന് ശേഷം വിനോദും ഭാര്യയും ഒളിവിലായിരുന്നു.

ഞായറാഴ്‌ച രാവിലെ വിനോദിന്‍റെ വീട്ടില്‍ നിന്നും പാസ്വാന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ അറിയിച്ചു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നും വിനോദിനെയും കുടുംബത്തെയും കണ്ടെത്തുകയായിരുന്നു. വിനോദ് തന്‍റെ കുടുംബത്തോടൊപ്പം ബീഹാറിലേക്ക്‌ പോകാനൊരുങ്ങവെയാണ്‌ ഇവര്‍ പിടിയിലായതെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts