വീട്ടമ്മയെ കത്തി മുനയില്‍ നിര്‍ത്തി മാലയും പണവും കവര്‍ന്ന കേസില്‍ ആസൂത്രണം ചെയ്ത സുഹൃത്തും കൂട്ടാളികളും പിടിയില്‍.

ബെംഗളൂരു: വീട്ടമ്മയായ രഞ്ജിനിയെ കത്തിമുനയിൽ നിർത്തി സ്വർണമാലയും 30,000 രൂപയും കവർന്ന സംഭവത്തിൽ 5 പേർ അറസ്റ്റിൽ. എൻ.സ്വാമി, പ്രദീപ് കുമാർ, ഗംഗാധർ, പ്രശാന്ത് കുമാർ, അശ്വിനി എന്നിവരാണ് അറസ്റ്റിലായത്. മൈക്കോ ലേഒൗട്ട് പൊലീസ് ഇവരിൽ നിന്ന് 5000 രൂപയും മാലയും കണ്ടെടുത്തു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

രഞ്ജിനിയുടെ സുഹൃത്തു കൂടിയായ അശ്വിനിയാണു കവർച്ച ആസൂത്രണം ചെയ്തത്. കൊള്ളയടിക്കാൻ മറ്റുള്ളവരെ ഇവർ നിയോഗിക്കുകയായിരുന്നു. രഞ്ജിനി കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കവർച്ചസംഘം വീട്ടിലേക്ക് ഇരച്ചുകയറി മാലയും പണവും കൊള്ളയടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts