“തിരശീലയ്ക്ക് മുന്നില്‍ നായകന്‍,പിന്നില്‍ ഒത്ത വില്ലന്‍”!കന്നഡ‍ താരം ദുനിയാവിജയിന് എതിരെ ക്രൂരമായി മര്‍ദിച്ചു എന്നാരോപിച്ച് ആദ്യഭാര്യയില്‍ ഉള്ള മകളുടെ പരാതി.

ബെംഗളൂരു: മകളെ മർദിച്ചെന്ന പരാതിയിൽ കന്നഡ‍ താരം ദുനിയാ വിജയ്ക്കെതിരെ കേസ്. ആദ്യഭാര്യ നാഗരത്നയിലുള്ള മകൾ മോണിക്കയാണ് വിജയ്ക്കും രണ്ടാം ഭാര്യ കീർത്തിക്കും ഡ്രൈവർക്കുമെതിരെ ഗിരിനഗർ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.  വലതുകൈയ്ക്കു പൊട്ടലുള്ള മോണിക്ക സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മർദിച്ച് അവശയാക്കിയ ശേഷം മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതായാണ് മോണിക്കയുടെ പരാതി.

എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും വൈരാഗ്യം തീർക്കാനാണ് ആദ്യഭാര്യയുടെയും മകളുടെയും നീക്കമെന്നും ദുനിയാ വിജയ് ആരോപിച്ചു. മകളുമായി വഴക്കുണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു.  ജിംനേഷ്യം പരിശീലകനായ മാരുതി ഗൗഡയെ തട്ടിക്കൊണ്ടു പോയി അക്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന ദുനിയാ വിജയ്ക്ക് കഴിഞ്ഞ ഒന്നിനാണ് കോടതി ജാമ്യം അനുവദിച്ചത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ഈ കേസ് ഹൈഗ്രൗണ്ട്സ് പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് മകളുടെ പരാതിയിൽ ഗിരിനഗർ പൊലീസ് വീണ്ടും കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.കന്നഡ നടന്മാര്‍ ആയിരുന്ന അനില്‍ ,ഉദയ് എന്നിവര്‍ സിനിമ ചിത്രീകരണത്തിന് ഇടയില്‍ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ “മസ്തിഗുടി” എന്ന സിനിമയുടെ നിര്‍മാതാവിനെ അറെസ്റ്റ്‌ ചെയ്യാന്‍ പോയ പോലീസിനെ ആക്രമിച്ച കേസിലും വിജയ്ക്ക് എതിരെ കേസ് ഉണ്ട്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts