ഏകദിനത്തില്‍ 10000 റണ്‍സ് കടന്ന് കോഹ്‌ലി

വിശാഖപ്പട്ടണം: ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കടത്തിവെട്ടിയാണ് കോഹ്‌ലി ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്. സച്ചിന്‍ 10,000 തികച്ചത് 259 ഏകദിനങ്ങളില്‍ നിന്നായിരുന്നു.

വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്‌ലി ഈ റെക്കോഡ് സ്വന്തമാക്കാക്കിയത്. കോഹ്‌ലി തന്‍റെ 205ാം ഇന്നിംഗ്‌സിലാണ് 10,000 റണ്‍സ് പിന്നിട്ടത്. വിരാട് കോഹ്‌ലിയുടെ 213ാം ഏകദിനമാണ് വിശാഖപ്പട്ടണത്തിലേത്.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നത്തെ മത്സരത്തിലൂടെ കോഹ്‌ലി സ്വന്തമാക്കി. സച്ചിനും, ഗാംഗുലിക്കും പുറമേ, രാഹുല്‍ ദ്രാവിഡ്, എം.എസ് ധോണി എന്നിവരാണ് ഏകദിനത്തില്‍ 10000 റണ്‍സ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

നേരത്തെ സ്വന്തം രാജ്യത്ത് നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു.

  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

അന്താരാഷ്ട്രതലത്തില്‍ ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരമാണ് കോഹ്‌ലി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും
[masterslider id="10"]

Related posts