ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തുന്നു.

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 11 ന് ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് .

രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക .

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.വിജയികള്‍ക്ക് പതിനായിരം രൂപയുടെ പെയിന്റിംഗ് സാമഗ്രികള്‍ സമ്മാനമായി ലഭിക്കും . ആറു വയസു വരെ ഉള്ള കുട്ടികള്‍ക്ക് ക്രയോന്‍സ് ഉപയോഗിക്കാം . മറ്റ് രണ്ടു വിഭാഗത്തില്‍ ഉള്ളവര്‍ ജലഛായമാണ് ഉപയോഗിക്കേണ്ടത്. വരക്കാനുള്ള പെന്‍സില്‍ , ക്രയോന്‍സ് , ജലഛായംഎന്നിവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ് . വരക്കാനുള്ള ക്യാന്‍വാസ്,ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , അസിസ്റ്റന്റ്റ് സെക്രട്ടറി മനു കെ വി എന്നിവര്‍ അറിയിച്ചു .
മത്സരത്തിനു ശേഷം കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും .
വിശദവിവരങ്ങള്‍ക്ക് 9845015527, 9886628111

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us