ഐഎസ്എല്‍: മുംബൈയെ ഗോവ 5-0ന് നിലംപരിശാക്കി.

ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ കെട്ടുകെട്ടിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി കളം വിട്ട ഗോവ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി മുംബൈയുടെം വലയില്‍ അടിച്ചു കയറ്റി ഗോവ ജയം ആധികാരികമാക്കുകയായിരുന്നു.

ഇരട്ടഗോളുകള്‍ നേടിയ മിഗ്വല്‍െ പലാങ്കയാണ് ഗോവയുടെ ഹീറോ. ഫെറാന്‍ കൊറോമിനാസ്, ജാക്കിച്ചാന്ദ് സിങ്, എഡു ബെഡിയ എന്നിവരാണ് ഗോവയുടെ മറ്റു മറ്റു സ്‌കോറര്‍മാര്‍. ഈ സീസണില്‍ ഗോവയുടെ രണ്ടാം ജയം കൂടിയാണിത്. ഈ ജയത്തോടെ ഗോവ പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പെനറ്റിയിലൂടെ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസാണ് ഗോവയ്ക്കായി ആദ്യം വല കുലുക്കിയത്. കോറോയെ മുംബൈ താരം സൗവിക് ഹോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. 55ാം മിനിറ്റില്‍ ജാക്കിച്ചാന്ദ് ഗോവയുടെ ലീഡുയര്‍ത്തി. സെറിറ്റണിന്റെ പാസില്‍ നിന്നാണ് ജാക്കി ലക്ഷ്യം കണ്ടത്. ഗോവന്‍ ജഴ്‌സിയില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ആറു മിനിറ്റിനുള്ളില്‍ എഡു ബെയ്ഡ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. കോറോ നല്‍കിയ പാസ് ബോക്‌സിനു പുറത്തു നിന്നുള്ള കരുത്തുറ്റ ഇടംകാല്‍ ഷോട്ടിലൂടെ ബെഡിയ വലയിലേക്ക് പായിച്ചഗോള്‍ ഗോളി നിസ്സഹായനായിരുന്നു. ഇതു കൊണ്ടും ഗോവ നിര്‍ത്തിയില്ല. അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കൂടി നേടി ഗോവ മുംബൈയെ നാണംകെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts