വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരം സമനിലയിൽ കലാശിച്ചു.

ഇരു ടീമിനും വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ അര്‍ഹിച്ചത് സമനില തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 321 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ വിന്‍ഡീസ് തിരിച്ചടി ഏഴ് വിക്കറ്റിന് 321 റണ്‍സില്‍ തന്നെ ഒതുങ്ങുകയായിരുന്നു.

അവസാന പന്ത് വരെ നീണ്ടുനിന്ന ക്ലൈമാക്‌സില്‍ വിന്‍ഡീസ് സെഞ്ച്വറി വീരന്‍ ഷായ് ഹോപ്പ് (123*) പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ഇന്ത്യന്‍ വിജയമോഹത്തിന് ബ്രേക്കിടുകയായിരുന്നു.സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാം ഏകദിനത്തില്‍ വിജയിച്ച ഇന്ത്യയാണ് അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നില്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (157*) ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 321 റണ്‍സ് അടിച്ചു കൂട്ടുകയായിരുന്നു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

പുറത്താവാതെ 129 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. കോലിക്കൊപ്പം 73 റണ്‍സുമായി അമ്പാട്ടി റായുഡുവും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. 80 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാന്‍ (29), എംഎസ് ധോണി (20), റിഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13), രോഹിത് ശര്‍മ (4) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ മറ്റു സ്‌കോറര്‍മാര്‍. മറുപടിയില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പും (123*) മികച്ച ഫോമിലുള്ള ഷിംറോണ്‍ ഹെറ്റ്‌മെയറും (94) മിന്നിയപ്പോള്‍ വിന്‍ഡീസ് ഏഴ് വിക്കറ്റിന് 321 റണ്‍സന്ന ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്തി.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

48, 49 ഓവറില്‍ ഇന്ത്യ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് തോല്‍വി മണുത്തു. ഇതോടെ ഉമേഷ് യാദവെറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസ് വിജയലക്ഷ്യം 14 റണ്‍സായി മാറി. ആദ്യ പന്തില്‍ ഹോപ്പ് സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്തില്‍ ലെഗ്‌ബൈ ആയി നാല് റണ്‍സ് വിന്‍ഡീസിന് ലഭിച്ചു. മൂന്നാം പന്തില്‍ നുര്‍സ് ഡബിളെടുത്തു. പക്ഷേ, നാലാം പന്തില്‍ ഉമേഷ് യാദവ് നുര്‍സിനെ റായുഡുവിന്റെ കൈകളിലെത്തിച്ചു. പക്ഷേ, ഹോപ്പ് നല്‍കി ഹോപ്പ് അഞ്ചാം പന്തില്‍ ഡബിളെടുത്തു. അവസാന പന്തില്‍ അഞ്ച് റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഉമേഷിനെ ബൗണ്ടറിയിലേക്ക് പായിച്ച് ഹോപ്പ് വിന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. കോലിയാണ് മാന്‍ ഓഫ് ദി മാച്ച്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts