വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; 30കാരന്‍ അറസ്റ്റില്‍

പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയതിന് 30കാരന്‍ അറസ്റ്റിലായി. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്‍റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ യുവാവ് മുന്‍പ് മോഷണക്കുറ്റങ്ങള്‍ക്കടക്കം പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

പാരീസില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് മുന്‍പ് 2017 ല്‍ വീടിനുള്ളില്‍ ഒരു സിംഹക്കുട്ടിയെ വളര്‍ത്തുകയും അതിനൊപ്പം സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts