യാത്രക്കാരുടെ മനസ്സുനിറച്ച് ആരവങ്ങളില്ലാതെ വിശ്വേശ്വരയ്യ ടെർമിനൽ തുറന്നു.

train

ബെംഗളൂരു: നിർമ്മിച്ച് ഒരു വർഷത്തിലേറെയായ സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബൈയ്യപ്പനഹള്ളി (എസ്‌എം‌വി‌ബി) തിങ്കളാഴ്ച സർവീസുകൾക്കായി തുറന്നു, തിങ്കളാഴ്ച വൈകുന്നേരം എറണാകുളം ട്രൈ-വീക്ക്‌ലി എക്‌സ്‌പ്രസ് അതിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് യാതൊരു ആർഭാടവുമില്ലാതെയാണ് യാത്ര തുടങ്ങിയത്.

എന്നിരുന്നാലും, തിങ്കളാഴ്ച വൈകുന്നേരം യാത്രക്കാരെക്കാൾ കൂടുതലായിരുന്നു ഈ നിമിഷം ആഘോഷിക്കാൻ എത്തിയ റെയിൽവേ പ്രേമികളും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരും. യാത്രയ്ക്ക് മുൻപേ പ്ലാറ്റ്‌ഫോമിലുടനീളം ആർപ്പുവിളികൾ മുഴങ്ങിയിരുന്നു അതേസമയം ഓരോ മുക്കും മൂലയും സെൽഫി സ്പോട്ടുകളായി മാറി. തുടർന്ന് ഈ സൗകര്യം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പിനെക്കുറിച്ചും പലരും സംസാരിച്ചു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

ടെർമിനൽ കണ്ടതിന്റെ ത്രില്ലിലാണ് തങ്ങളെന്നും ഇത് റെയിൽവേ സ്റ്റേഷനേക്കാൾ ഉപരി ഒരു വിമാനത്താവളം പോലെയാണ് തോന്നുന്നതെന്നും ഗംഭീരമായ രൂപകല്പനയും വൃത്തിയും അതിനെ ഒരു അന്താരാഷ്ട്ര സൗകര്യം പോലെയാക്കുന്നുവെന്നും യാത്രക്കാർ പറഞ്ഞു. എന്നാൽ സ്‌റ്റേഷൻ പോലെ തീവണ്ടികളും വൃത്തിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
[masterslider id="10"]

Related posts