ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന വാദത്തിൽ പ്രതികരിച്ച് തമിഴ്നാട് മന്ത്രി 

ചെന്നൈ: ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോയമ്പത്തൂരില്‍ ഹിന്ദി സംസാരിക്കുന്നവരാണ് പാനിപൂരി വില്‍ക്കുന്നതെന്നും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി. പണ്ട് ഹിന്ദി പഠിച്ചവര്‍ക്ക് ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ഹിന്ദിയേക്കാള്‍ മൂല്യം ഇംഗ്ലീഷിനാണ് മന്ത്രി പറഞ്ഞു. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ഗവര്‍ണര്‍ ആര്‍.എന്‍ രവിയും വേദിയിലുണ്ടായിരുന്നു.

ഹിന്ദി പഠിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ നിങ്ങള്‍ക്ക് ജോലി കിട്ടുമോ? കോയമ്പത്തൂരില്‍ നോക്കൂ, ഹിന്ദിക്കാര്‍ ഇപ്പോള്‍ അവിടെ പാനി പൂരി വില്‍ക്കുകയാണ്. പണ്ട് ഹിന്ദി പഠിച്ചവര്‍ക്ക് ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഇംഗ്ലീഷാണ് അന്താരാഷ്ട്ര ഭാഷ പൊന്‍മുടി പറഞ്ഞു. ഭാരതിയാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

തമിഴ് വിദ്യാര്‍ത്ഥികള്‍ ഏത് ഭാഷയും പഠിക്കാന്‍ തയ്യാറാണ്. എന്നാല്‍, ഹിന്ദി നിര്‍ബന്ധിത ഭാഷയായി പഠിപ്പിക്കില്ല. ഐച്ഛികം മാത്രമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രയോജനകരമായ വശങ്ങള്‍ തമിഴ്നാട് നടപ്പിലാക്കും. അന്താരാഷ്‌ട്ര ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോള്‍ എന്തിനാണ് ഹിന്ദി പഠിക്കേണ്ടത്? സംസ്ഥാന സര്‍ക്കാര്‍ ദ്വിഭാഷ പഠനം മാത്രമേ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളൂ. .

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തമിഴ്‌നാട് മുന്‍പന്തിയിലാണെന്നും തമിഴ് ഏത് ഭാഷയും പഠിക്കാന്‍ തയ്യാറാണെന്നും പൊന്‍മുടി കൂട്ടിച്ചേർത്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts