വാങ്ക്, ഹനുമാൻ ചാലിസ വിവാദം കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ

ബെംഗളൂരു​: പുലര്‍ച്ചെ പള്ളികളില്‍ വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ആലപിച്ച സംഭവത്തില്‍ നിരവധി പേര്‍ പോലീസ് കസ്റ്റഡിയില്‍.

ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാന പ്രകാരമാണ് നിരവധി പേര്‍ അതിരാവിലെ ഹനുമാന്‍ ചാലിസയും മറ്റ് പ്രാർത്ഥനാഗാനങ്ങളും ആലപിച്ചത്. സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ബെല്‍ഗാം, ധാര്‍വാഡ്, കലബുറഗി എന്നിവിടങ്ങളിലാണ് ശ്രീരാമസേന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് രം​ഗത്തെത്തിയത്.

  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം

മൈസൂരിലെ ക്ഷേത്രത്തില്‍ മുത്തലിക്കിന്റെ നേതൃത്വത്തില്‍ ഹനുമാന്‍ ചാലിസയും ഭക്തിഗാനങ്ങളും ആലപിച്ചു. പ്രതീകാത്മക പ്രതിഷേധമോ ഒരു ദിവസത്തേക്കുള്ള പ്രതിഷേധമോ അല്ലെന്നും പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ തുടരുമെന്നും പ്രമോദ് മുത്തലിക്ക് പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവ് പാലിക്കാത്ത സംസ്ഥാന സര്‍ക്കാരിനും മുസ്ലീം സമുദായാംഗങ്ങള്‍ക്കുമെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts