കണക്കിനെ ഭയന്ന് പരീക്ഷ എഴുതാതെ വിദ്യാർഥികൾ

ബെംഗളൂരു: തോൽക്കുമെന്ന ഭയം കൊണ്ട് എസ്.എസ്.എൽ.സി കണക്ക് പരീക്ഷ എഴുതാതെ 25 ,144 വിദ്യാർഥികൾ. 8,72,525 പേര് രജിസ്റ്റർ ചെയ്ത എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷ എഴുതിയത് 8,47,381 പേരാണെന്ന് കർണാടകം സ്റ്റേറ്റ് സെക്കന്ററി ബോർഡ് ന്റെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലും തോൽക്കുമെന്ന ഭയം കൊണ്ട് കണക്കു പരീക്ഷ എഴുതാൻ വിദ്യാർഥികൾ മടി കാണിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്കൂൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും പരീക്ഷ ഭയം മാറിയിട്ടില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More

ഹോട്ടലിനെതിരെ നടപടി എടുക്കാൻ കഴിയില്ല ; കലക്ടർ

ആലപ്പുഴ : താന്‍ കഴിച്ച ഭക്ഷണത്തിനു അമിതവില ഈടാക്കിയെന്ന പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ നിയമമില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് വ്യക്തമാക്കി. ഇത് വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എംഎല്‍എയുടെ പരാതിയെക്കുറിച്ച്‌ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചിരുന്നു. എംഎല്‍എയുടെ പരാതി അന്വേഷിച്ചു ജില്ലാ സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് കലക്ടര്‍ തീരുമാനം അറിയിച്ചത് . അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ്…

Read More

മരുമകളുടെ മർദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു

അബുദാബി: മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. സൗദി അതിര്‍ത്തിപ്രദേശമായ ഗയാത്തിയിലാണ് സംഭവം. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജ്‌ന (23) യെ പോലീസ് അറസ്റ്റ് ചെയ്തു. ഷജന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ ഗയാതിയില‍െ ഒരു എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു ജനുവരി 25ന് ഓൺലൈനിലൂടെയാണ് ഷജനയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം…

Read More

മാസ്ക് ഒഴിവാക്കാനുള്ള ചർച്ചയിൽ കർണാടക

ബെംഗളൂരു: കോവിഡ് പ്രതിസന്ധി നീങ്ങിതുടങ്ങിയ സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കാൻ ഒരുങ്ങി കർണാടക സർക്കാർ. കോവിഡ് സാങ്കേതിക സമിതിയുമായി ആലോചിച്ച ശേഷം മാസ്ക് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് കുറഞ്ഞ സാഹചര്യത്തിൽ പല സ്ഥലങ്ങളിലും മാസ്ക് ഇപ്പോൾ ഒഴിവാക്കി ഇരിക്കുകയാണ്. എന്നാൽ ചില ഇടങ്ങളിൽ കോവിഡ് നാലാം തരംഗം ബാധിച്ചു തുടങ്ങിയതിനാൽ വിശദമായ ഒരു ചർച്ചയ്ക്ക് ശേഷം മാത്രമേ കർണാടകയിൽ മാസ്ക് ഒഴിവാക്കുന്നതിൽ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.

Read More

തെലങ്കാന ഐടി മന്ത്രിയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി.

ബെംഗളൂരുവിനെ ഹൈദരാബാദുമായി താരതമ്യപ്പെടുത്താനുള്ള ശ്രമം പരിഹാസ്യമാണെന്ന് കർണാടക മുഖ്യമന്ത്രി. വ്യവസായികളോട് ഹൈദരാബാദിലേക്ക് മാറാൻ ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു നടത്തിയ പരിഹാസത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പരിഹസിച്ചു. ഇത് പരിഹാസ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബൊമ്മൈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ബെംഗളൂരുവിലേക്ക് വരുന്നുണ്ടെന്നും നഗരത്തിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ഇവിടെയുണ്ടെന്നും ദശലക്ഷക്കണക്കിന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഏറ്റവും കൂടുതൽ യൂണികോണുകളും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു സിറ്റി ഡെവലപ്‌മെന്റ് പോർട്ട്‌ഫോളിയോയും വഹിക്കുന്ന ബൊമ്മൈ, കഴിഞ്ഞ മൂന്ന്…

Read More

മോശം റോഡുകളുടെ സംരക്ഷണത്തിന് കർണാടക ഹൈക്കോടതിയുടെ പുതിയ ഉത്തരവ്

pothole-road

ബെംഗളൂരു: നഗരത്തിലെ മോശം റോഡുകളുടെ സംയുക്ത സർവേ നടത്താൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. റോഡ് കട്ടിംഗിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുമായി ചേർന്ന് എട്ട് സോണുകളിലെയും റോഡുകളുടെ സംയുക്ത സർവേ നടത്തി അവയുടെ അവസ്ഥ കണ്ടെത്തുന്നതിന് വിവിധ സേവനങ്ങൾ നൽകുന്നതിനും കുഴികൾ നികത്തുന്നതിനും തകർന്ന റോഡുകൾ നന്നാക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തന പദ്ധതി ജോയിന്റ് സമർപ്പിക്കാനും കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികയോട് (ബിബിഎംപി) നിർദേശിച്ചു. 2015ൽ വിജയൻ മേനോനും മറ്റ് മൂന്ന് പേരും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ബിബിഎംപി അഭിഭാഷകൻ കോടതിയിൽ ഉറപ്പ് നൽകിയതിനെ…

Read More

മുന്നറിയിപ്പിനെ തുടർന്ന് പള്ളിയിലെ പരിപാടി റദ്ദാക്കി

ബെംഗളൂരു: കിംഗ് ഓഫ് കിംഗ്സ് ചർച്ച് നഗരത്തിലെ വാൽമീകി ഭവനിൽ സംഘടിപ്പിച്ച ദ്വിദിന ‘സുവാർത്തേ ഉജ്ജീവ മഹാസഭ’ പരിപാടിയുടെ രണ്ടാം ദിവസമായ ഇന്നലെ പരിപാടി റദ്ദാക്കി. ‘സുവാർത്തേ ഉജ്ജീവ മഹാസഭ’ പരിപാടിക്കായി തിങ്കളാഴ്ചയും ചൊവ്വാഴ്ച വൈകുന്നേരവും രണ്ട് മണിക്കൂറാണ് കിംഗ് ഓഫ് കിംഗ്സ് ചർച്ച് ഭവൻ ബുക്ക് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ശ്രീരാമസേന അംഗങ്ങൾ ഭവനിലെത്തി പരിപാടി റദ്ദാക്കണമെന്ന് സംഘാടകർക്ക് മുന്നറിയിപ്പ് നൽകി. സംഘാടകർ അവരെ ബോധ്യപ്പെടുത്തിയതോടെ അംഗങ്ങൾ വഴങ്ങുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചത്തെ പരിപാടി റദ്ദാക്കുന്നതായ് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ്…

Read More

വാക്ക്‌തർക്കം; 22 കാരൻ കൊല്ലപ്പെട്ടു.

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ജെജെ നഗറിൽ വെച്ചുണ്ടായ വാക്ക്‌തർക്കത്തിൽ 22 കാരനായ യുവാവ് കൊല്ലപ്പെട്ടു. മൈസൂർ റോഡിലെ ജയ്ഭീം നഗറിലെ താമസക്കാരനായ ചന്ദ്രുവും മറ്റ് കുറച്ച് സുഹൃത്തുക്കളും തന്റെ സുഹൃത്ത് സൈമണിന്റെ ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടി. പുലർച്ചെ 12 മണിയോടെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ഇവർ മദ്യം കഴിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രു സൈമണിനോട് ഒരു ചിക്കൻ റോൾ വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ സമയം അർദ്ധരാത്രി കഴിഞ്ഞെന്നും ചിക്കൻ റോൾ വിൽക്കുന്ന ഹോട്ടലുകളെല്ലാം അടച്ചെന്നും ചന്ദ്രുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് ചന്ദ്രുവും…

Read More

കാമുകിക്കൊപ്പം  യാത്ര ചെയ്ത 21കാരന് മർദ്ദനം

ബെംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സിരിബാഗിലു വില്ലേജിലെ ഡെറാനെയിൽ വെച്ച് കാമുകിക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 21കാരനെ ഹിന്ദു പ്രവർത്തകർ മർദ്ദിച്ചു. സുരേന്ദ്രൻ, തീർത്ഥ പ്രസാദ്, ജിതേഷ് തുടങ്ങിയവരാണ് നസീറിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയെന്നും പ്രവർത്തകർ തങ്ങളിൽ നിന്ന് പേരും എവിടേക്കാണ് പോകുന്നതെന്നും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞതായി ആര്യാപ്പു സ്വദേശി നസീർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും. ഹിന്ദു സമുദായത്തിൽപ്പെട്ട…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (05-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  29 റിപ്പോർട്ട് ചെയ്തു.   61 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.32% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 61 ആകെ ഡിസ്ചാര്‍ജ് : 3904162 ഇന്നത്തെ കേസുകള്‍ : 29 ആകെ ആക്റ്റീവ് കേസുകള്‍ : 1468 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40055 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More
Click Here to Follow Us