കണക്കിനെ ഭയന്ന് പരീക്ഷ എഴുതാതെ വിദ്യാർഥികൾ

ബെംഗളൂരു: തോൽക്കുമെന്ന ഭയം കൊണ്ട് എസ്.എസ്.എൽ.സി കണക്ക് പരീക്ഷ എഴുതാതെ 25 ,144 വിദ്യാർഥികൾ. 8,72,525 പേര് രജിസ്റ്റർ ചെയ്ത എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷ എഴുതിയത് 8,47,381 പേരാണെന്ന് കർണാടകം സ്റ്റേറ്റ് സെക്കന്ററി ബോർഡ് ന്റെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലും തോൽക്കുമെന്ന ഭയം കൊണ്ട് കണക്കു പരീക്ഷ എഴുതാൻ വിദ്യാർഥികൾ മടി കാണിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്കൂൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും പരീക്ഷ ഭയം മാറിയിട്ടില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More
Click Here to Follow Us