പ്രത്യേക ന്യൂനപക്ഷ മതപദവി നൽകാനുള്ള കർണാടക സർ‌ക്കാരിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കുമെന്നു ബീദർ ജില്ലാ ലിംഗായത്ത് സമന്വയ സമിതിയുടെ ഭീഷണി.

ബെംഗളൂരു : പ്രത്യേക ന്യൂനപക്ഷ മതപദവി നൽകാനുള്ള കർണാടക സർ‌ക്കാരിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കുമെന്നു ബീദർ ജില്ലാ ലിംഗായത്ത് സമന്വയ സമിതിയുടെ ഭീഷണി. സംസ്ഥാനം നൽകിയ നിർദേശം കേന്ദ്രം തള്ളുമെന്ന സൂചനയെ തുടർന്നാണിത്. ന്യൂനപക്ഷ മതപദവി നിർദേശം തള്ളുമെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ പറഞ്ഞിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് വിഷയം വീണ്ടും ചൂടുപിടിച്ചത്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

ന്യൂനപക്ഷ മതപദവി സംബന്ധിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കാൻ സമുദായത്തിലെ സന്യാസിമാർ ഉൾപ്പെട്ട മുപ്പതംഗ പ്രതിനിധി സംഘം ഉടൻ ഡൽഹിയിലേക്കു തിരിക്കുമെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. സമുദായത്തിൽ നിന്നുള്ള എം.ബി.പാട്ടീലിനു മന്ത്രിസ്ഥാനം നൽകാത്തതിനെയും സമിതി വിമർ‌ശിച്ചു. ലിംഗായത്ത് മതപദവിക്കായി പോരാടിയ പാട്ടീലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ വഞ്ചിക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts