കമ്പിവേലിയിൽ കഴുത്ത് കുരുങ്ങി;ജിറാഫിന് ദാരുണാന്ത്യം;യെദുനന്ദൻ വിടവാങ്ങിയപ്പോൾ തനിച്ചായി ഗൗരി.

ബെംഗളൂരു : സംരക്ഷിത വലയം തന്നെ ജീവനെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ബന്നാർ ഘട്ട ബയോളജിക്കൽ പാർക്കിൽ ഉണ്ടായത്.

സംരക്ഷണത്തിനായി തീർത്ത കമ്പിവേലിയിൽ തല കുരുങ്ങി മൂന്നര വയസുകാരനായ യെദുനന്ദൻ എന്ന ആൺ ജിറാഫ് ശ്വാസം മുട്ടി ദാരുണമായി മരണപ്പെടുകയായിരുന്നു.

തീറ്റ തേടുന്നതിനിടയിലാണ് ജിറാഫിൻ്റെ കഴുത്ത് കമ്പിവേലിയിൽ കുടുങ്ങിയത്, ഉച്ചത്തിൽ ഉള്ള അലർച്ചകേട്ട് വെറ്ററിനറി ഡോക്ടർ അടക്കമുള്ള സംഘം സംഭവ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ

ഇനി ഗൗരിയെന്ന ഒരു ജിറാഫ് മാത്രമേ ഈ പാർക്കിൽ ഇനി അവശേഷിക്കുന്നുള്ളൂ.

2020 ഏപ്രിലിൽ ആണ് രഘുനന്ദനനെ മൈസൂരു മൃഗശാലയിൽ നിന്ന് ഇവിടെ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts