മരുമകളുടെ മർദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു

അബുദാബി: മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. സൗദി അതിര്‍ത്തിപ്രദേശമായ ഗയാത്തിയിലാണ് സംഭവം. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജ്‌ന (23) യെ പോലീസ് അറസ്റ്റ് ചെയ്തു.

ഷജന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ ഗയാതിയില‍െ ഒരു എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു ജനുവരി 25ന് ഓൺലൈനിലൂടെയാണ് ഷജനയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഫെബ്രുവരി 11നാണ് സന്ദർശക വീസയിൽ ഷജനയും റൂബിയും അബുദാബിയിൽ എത്തിയത്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

കഴിഞ്ഞ രണ്ട് ദിവസമായി റൂബിയും ഷജ്‌നയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അത് അത്ര ഇഷ്ടമായിരുന്നില്ല. തന്നെ പാചകം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്‌നയുടെ പരാതി. 

രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്‌ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയല്‍പക്കത്തുള്ളവര്‍ വാതിലില്‍ തട്ടിയപ്പോള്‍ സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയില്‍പിടിച്ച് ഷജ്‌ന തറയില്‍ അടിക്കുന്നതാണ് കണ്ടത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എനിക്ക് ഇവിടെ നിൽക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ’ എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്നും. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായെന്നും സഞ്ജു പറഞ്ഞു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി. കബറടക്കം ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ പിന്നീട്. കുറ്റിക്കാട്ടുകര പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദാലി ആണ് റൂബിയുടെ ഭർത്താവ്. മകൾ സ്മേര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts