ഹോട്ടലിനെതിരെ നടപടി എടുക്കാൻ കഴിയില്ല ; കലക്ടർ

ആലപ്പുഴ : താന്‍ കഴിച്ച ഭക്ഷണത്തിനു അമിതവില ഈടാക്കിയെന്ന പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ നിയമമില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് വ്യക്തമാക്കി. ഇത് വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എംഎല്‍എയുടെ പരാതിയെക്കുറിച്ച്‌ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചിരുന്നു. എംഎല്‍എയുടെ പരാതി അന്വേഷിച്ചു ജില്ലാ സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് കലക്ടര്‍ തീരുമാനം അറിയിച്ചത് . അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ്…

Read More