കുഞ്ഞിനെ വിറ്റു, നാലു പേർ അറസ്റ്റിൽ

ചെന്നൈ : ആറു മാസം പ്രായമായ കുഞ്ഞിനെ കേരളത്തിലെ ദമ്പതികൾക്ക് വിറ്റു. അമ്മ ഉൾപ്പെടെ നാലു പേർ പോലീസ് പിടിയിൽ ആയി.

കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1.40 ലക്ഷം രൂപയ്ക്കാണ് കോട്ടയത്തുള്ള ദമ്പതിമാര്‍ക്ക് കുട്ടിയെ വിറ്റത്. സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്പതികള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് തിരുനെല്‍വേലി ജില്ലാ ശിശു സംരക്ഷണ വകുപ്പ് പൊലീസില്‍ വിവരമറിക്കുകയായിരുന്നു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

തങ്ക സെല്‍വിയുടെ ഭര്‍ത്താവ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉണ്ട്. രണ്ട് വര്‍ഷം മുമ്പാണ് അര്‍ജുനന്‍ എന്നയാളെ തങ്ക സെല്‍വി വിവാഹം ചെയ്യുന്നത്. ഇതില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് ഓട്ടോ ഡ്രൈവരായ മാരിയപ്പന്റെ സഹായത്തോടെ കോട്ടയം സ്വദേശികള്‍ക്ക് വിറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts