സുള്ള്യയിലെ കൊള്ളയടി കേസിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ 

ബെംഗളൂരു: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ യുവതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

കാര്‍ത്തിക്, യധുകുമാര്‍, ദീക്ഷിത് കെ.എന്‍, ബി. നരസിംഹന്‍ എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. 20,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

ചട്ടേക്കല്ലിലെ അംബരീഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് കവര്‍ച്ച നടന്നത്. സംഭവസമയം അംബരീഷ് പുറത്തുപോയിരുന്നു. അംബരീഷിന്റെ ഭാര്യ ആശ എസ് ഹെഗ്ഗഡെ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ആശയെ വായമൂടിക്കെട്ടിയും കൈകാലുകള്‍ ബന്ധിച്ചും ബന്ദിയാക്കിയ ശേഷം 1,52,000 രൂപയും 83 ഗ്രാം സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts